Connect with us

National

ഭിന്നത പരിഹരിക്കാന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ ഇടപെടല്‍

Published

|

Last Updated

ന്യൂഡല്‍ഹി: പെരുമാറ്റചട്ട പരാതികളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി ജെ പി അധ്യക്ഷന്‍ അമിത് ഷാക്കും ക്ലീന്‍ ചിറ്റ് നല്‍കിയ സംഭവത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഉടലെടുത്ത ഭിന്നത പരിഹരിക്കാന്‍ ഇടപടെല്‍. ഭിന്നത പരസ്യമാക്കരുതെന്നും തിരഞ്ഞെടുപ്പ് സുഗമമായി നടത്താന്‍ സഹകരിക്കണമെന്നും കാണിച്ച് വിയോജിപ്പ് അറിയിച്ച തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസയ്ക്ക് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ കത്ത് അയച്ചു. രണ്ട് കത്തുകള്‍ അയച്ചതയാണ് റിപ്പോര്‍ട്ട്.

ആഭ്യന്തര വിയോജിപ്പുകള്‍ ഒത്തുതീര്‍ക്കണമെന്നും, തിരഞ്ഞെടുപ്പ് പ്രക്രിയ സുഗമമായി മുന്നോട്ടു കൊണ്ടുപോകാന്‍ സഹകരിക്കണമെന്നുമാണ് സുനില്‍ അറോറ അയച്ച കത്തുകളിലുള്ളത്.
എന്നാല്‍ അറോറയുടെ കത്തിന്
അശോക് ലവാസ മറുപടി നല്‍കിയതായി റിപ്പോര്‍ട്ട്.

ഭരണഘടനയുടെ 324ാം ചട്ടപ്രകാരമാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിരഞ്ഞെടുപ്പ് പ്രചാരണയോഗങ്ങളും പ്രസ്താവനകളും മറ്റും പരിശോധിച്ച് കനത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. സ്വാഭാവിക നീതി അടിസ്ഥാനപ്പെടുത്തിയാണ് കമ്മീഷന്റെ നടപടികളെല്ലാം.
കമ്മീഷന്‍ പ്രത്യേക ജുഡീഷ്യല്‍ അധികാരങ്ങളുള്ള ഭരണഘടനാസ്ഥാപനമാണെന്നാണ് ഇത് തെളിയിക്കുന്നത്. അതിനാല്‍ വിധിപ്രസ്താവങ്ങളില്‍ ജഡ്ജിമാര്‍ എതിര്‍പ്പ് രേഖപ്പെടുത്തുന്നത് പോലെ തനിക്കും എതിര്‍പ്പ് രേഖപ്പെടുത്താന്‍ കഴിയണമെന്നും അശോക് ലവാസ വാദിക്കുന്നു. ഇത് തെളിയിക്കുന്ന ഉദാഹരണങ്ങളും ലവാസ മറുപടി കത്തില്‍ ഉള്‍പ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്.

---- facebook comment plugin here -----

Latest