Connect with us

Kerala

പെരിയ ഇരട്ടക്കൊലപാതകം: ക്രൈം ബ്രാഞ്ച് സംഘം കുറ്റപത്രം സമര്‍പ്പിച്ചു

Published

|

Last Updated

കാസര്‍കോട്: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസില്‍ ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള ക്രൈം ബ്രാഞ്ച് സംഘം കുറ്റപത്രം സമര്‍പ്പിച്ചു. സംഭവം നടന്ന് രണ്ടര മാസത്തിനു ശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. രാഷ്ട്രീയക്കാര്‍ ഉള്‍പ്പെട്ടതും എന്നാല്‍ വ്യക്തിവിരോധത്തില്‍ അധിഷ്ഠിതവുമായ കൊലപാതകമെന്നാണ് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്.

സി പി എം ഉദുമ ഏരിയാ സെക്രട്ടറി കെ എം മണികണ്ഠനും പെരിയ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ബാലകൃഷ്ണനും ഉള്‍പ്പടെ കേസില്‍ 14 പ്രതികളുണ്ട്.
പെരിയ കല്ല്യോട്ടെ കൃപേഷിനെയും ശരത്‌ലാലിനെയും ഫെബ്രുവരി 17നാണ് വെട്ടിക്കൊലപ്പെടുത്തിയത്.

---- facebook comment plugin here -----

Latest