Connect with us

Ongoing News

ശബരിമല പ്രക്ഷോഭം രാഷ്ട്രീയ ലാഭത്തിന് വേണ്ടിയായിരുന്നില്ല: ശ്രീധരന്‍ പിള്ള

Published

|

Last Updated

കോഴിക്കോട്: അഭിപ്രായ സര്‍വ്വേകളെല്ലാം പത്തനംതിട്ടയില്‍ ബി ജെ പിക്ക് വന്‍ മുന്നേറ്റം പറയുമ്പോള്‍ പാര്‍ട്ടിക്ക് ലഭിക്കേണ്ട കുറച്ച് വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് പോയെന്ന് സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍പിള്ള.
നെഗറ്റീവ് ചിന്ത കാരണം ബി ജെ പിക്ക് കിട്ടുമായിരുന്ന വോട്ടുകള്‍ യു ഡി എഫിന് പോയിരിക്കാമെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. യു ഡി എഫിന്റെ തത്വദീക്ഷയില്ലാത്ത കുപ്രചരണങ്ങളാണ് ഇതിന് കാരണം. ശബരിമലയെ പോലും യു ഡി എഫ് ബിജെപിക്കെതിരായാണ് ഉപയോഗിച്ചത്.

ശബരിമല ബി ജെ പിക്ക് സുവര്‍ണാവസരമായിരുന്നു എന്ന തന്റെ നേരത്തെയുള്ള അഭിപ്രായം ശ്രീധരന്‍പിള്ള മാറ്റി. ശബരിമല പ്രക്ഷോഭത്തെ രാഷ്ട്രീയ ലാഭത്തിന് വേണ്ടിയല്ല ബി ജെ പി കണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ലാഭ നഷ്ടങ്ങള്‍ നോക്കിയല്ല ശബരിമല പ്രക്ഷോഭ്ത്തില്‍ ബി ജെ പി ഇറങ്ങിയത്. അത് ജനങ്ങളോടുള്ള പ്രതിബദ്ധതയായിരുന്നു. ഇന്നലെ പുറത്തുവന്ന എക്‌സിറ്റ്‌പോളുകള്‍ വിശ്വാസത്തിലെടുക്കുന്നില്ലെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു.

 

Latest