Connect with us

National

കൃഷ്ണ മൃഗത്തെ വേട്ടയാടിയ കേസില്‍ ബോളിവുഡ് താരങ്ങള്‍ക്ക് കോടതി നോട്ടീസ്

Published

|

Last Updated

ജയ്പൂര്‍: കൃഷ്ണമൃഗത്തെ വേട്ടയാടി കൊലപെടുത്തിയ കേസില്‍ ബോളിവഡ് സിനിമാ താരങ്ങളായ സെയ്ഫ് അലി ഖാന്‍, സൊനാലി ബേന്ദ്ര, നീലം തബു, ദുഷ്യന്ത് സിംഗ് രാജസ്ഥാന്‍ ഹൈക്കോടതി വീണ്ടും നോട്ടീസയച്ചു.
കൂട്ടുപ്രതികളായ ഇവരെ വിചാരണ കോടതി വെറുതെ വിട്ടതിനെതിരെ സര്‍ക്കാര്‍ ഫയല്‍ ചെയ്ത അപ്പീലിലാണ് നോട്ടീസ്.

രണ്ട് മാസത്തിന് ശേഷം കേസില്‍ ഹൈക്കോടതിയില്‍ വാദം കേള്‍ക്കും. 1998 ഒക്ടോബര്‍ ഒന്നിന് ഹം സാത് സാത് ഹേന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ സല്‍മാന്‍ കൃഷ്ണമൃഗത്തെ വേട്ടയാടിയെന്നാണ് കേസ്. സല്‍മാനൊപ്പം ഇപ്പോള്‍ കോടതി നോട്ടീസ് നല്‍കിയ താരങ്ങളുമുണ്ടായിരുന്നു.

---- facebook comment plugin here -----

Latest