Connect with us

Eranakulam

പ്രളയം: അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് തള്ളി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Published

|

Last Updated

തിരുവനന്തപുരം: പ്രളയത്തെകുറിച്ചുള്ള അമികസ് ക്യൂറി റിപ്പേര്‍ട്ട് ശാസ്ത്രീയമല്ലെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ തള്ളി. അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടിയത് പോലെ സംസ്ഥാനത്തെ മുക്കിയ പ്രളയത്തിന് കാരണം ഡാം മാനേജ്‌മെന്റുകളിലെ പിഴവുകളല്ല. അതിവര്‍ഷമാണ് പ്രളയത്തിന് കാരണം. ഇതിനാല്‍ പ്രത്യേക ജുഡീഷ്യല്‍ അന്വേഷണം ആവശ്യമില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.
അതിവര്‍ഷമാണ് പ്രളയത്തിന് കാരണമെന്ന് ജലവിഭവ വകുപ്പ് ശരിവെച്ചതാണ്. ശാസ്ത്രലോകം തളളിയ റിപ്പോര്‍ട്ടുകള്‍ വച്ചാണ് അമികസ് ക്യൂറി റിപ്പോര്‍ട്ട്. ഇത് ശാസ്ത്രീയ പഠനമല്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
പ്രളയത്തിന്റെ കാരണം കണ്ടെത്താന്‍ ഉന്നതതല സാങ്കേതിക സമിതിക്ക് രൂപം നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചത്. ഭാവിയില്‍ ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പഠനം നടത്തണെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. പ്രളയത്തിന്റെ കാരണം കണ്ടെത്താന്‍ ജഡ്ജിമാരടങ്ങുന്ന സമിതി രൂപീകരിക്കണമെന്ന് അമികസ് ക്യൂറി ആവശ്യപ്പെട്ടിരുന്നു.

നേരത്തെ ഡാം മാനേജ്‌മെന്റ് അതോറിറ്റിക്ക് പാളിച്ച പറ്റിയോയെന്ന് പരിശോധിക്കണമെന്നും മുന്നറിയിപ്പില്ലാതെ ഡാമുകള്‍ തുറന്നത് പ്രത്യാഘാതം കൂട്ടിയെന്നും അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിലുണ്ടായിരുന്നു. എന്നാല്‍ ഡാം മാനേജ്‌മെന്റ് അടക്കമുള്ളവരുടെയും സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള വിദഗ്ദരുടെ അഭിപ്രായത്തിന്റെയും അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ഇതിനെ ഹൈക്കോടതിയില്‍ എതിര്‍ത്തിരിക്കുന്നത്.

 

---- facebook comment plugin here -----

Latest