Connect with us

National

യുപി മഹാസഖ്യം കൈയടക്കുമെന്ന് എബിപി ന്യൂസ്, നീല്‍സണ്‍ എക്‌സിറ്റ് പോള്‍

Published

|

Last Updated

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ മഹാസഖ്യം വന്‍ നേട്ടമുണ്ടാക്കുമെന്ന് എബിപി ന്യൂസ് ,നീല്‍സണ്‍ എക്‌സിറ്റ് പോള്‍ സര്‍വേ ഫലം. എസ്പി, ബിഎസ്പി, ആര്‍എല്‍ഡി സഖ്യം ആകെയുള്ള 80 സീറ്റുകളില്‍ 56 ഉം നേടുമെന്നാണ് പ്രവചനം.  22 സീറ്റുകള്‍ മാത്രമേ ബിജെപി ഉത്തര്‍പ്രദേശില്‍ നേടുകയുള്ളൂവെന്നും എക്്‌സിറ്റ് പോള്‍ പറയുന്നു.

Also read:

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 71 സീറ്റുകളാണ് ബിജെപി നേടിയത്. ഇവിടെ അപ്നാ ദളിന് രണ്ട് സീറ്റുകളും സമാജ്‌വാദി പാര്‍ട്ടിക്ക് അഞ്ച് സീറ്റുകളുമാണ് ഉണ്ടായിരുന്നത്. കോണ്‍ഗ്രസ് കഴിഞ്ഞ തവണ രണ്ട് സീറ്റ് നേടിയപ്പോള്‍ ബിഎസ്പിക്ക് ഒരു സീറ്റില്‍പോലും ജയിക്കാനായില്ല. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 282 സീറ്റെന്ന നിലയിലേക്ക് ബിജെപിയെ ഉയര്‍ത്തിയതില്‍ യുപിയില്‍ അവര്‍ നേടിയ 71 സീറ്റുകള്‍ക്ക് നിര്‍ണ്ണായക പങ്കുണ്ടായിരുന്നു.

Also read: