വടകരയില്‍ കെ മുരളീധരനും കോഴിക്കോട് എ പ്രദീപ് കുമാറുമെന്ന് മാതൃഭൂമി എക്‌സിറ്റ് പോള്‍

Posted on: May 19, 2019 7:51 pm | Last updated: May 19, 2019 at 9:52 pm

കോഴിക്കോട്: വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വന്‍ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് മാതൃഭൂമി എക്സിറ്റ് പോള്‍ ഫലം . വയനാട്ടില്‍ യുഡിഎഫിന് 51ശതമാനം വോട്ടും എല്‍ഡിഎഫ് 33 ശതമാനം വോട്ടും എന്‍ഡിഎക്ക്് 12 ശതമാനം വോട്ടും ലഭിക്കുമെന്നും എക്‌സിറ്റ് പോള്‍ പറയുന്നു. കാസര്‍ഗോഡ് രാജ്മോഹന്‍ ഉണ്ണിത്താന്‍ 46ശതമാനം വോട്ട് നേടി വിജയിക്കും. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സതീഷ് ചന്ദ്രന്‍ 33 ശതമാനവും ബിജെപി സ്ഥാനാര്‍ഥിക്ക് 18ശതമാനവും വോട്ട് നേടുമെന്നും എക്സിറ്റ് പോള്‍ ഫലം പറയുന്നു.കണ്ണൂരില്‍ 43 ശതമാനം വോട്ട് നേടി യുഡിഎഫിന്റെ സ്ഥാനാര്‍ഥി കെ സുധാകരന്‍ വിജയിക്കുമെന്നാണ് എക്‌സിറ്റ് പോള്‍. എല്‍ഡിഎഫ് 41ശതമാനം, എന്‍ഡിഎ 13ശതമാനം വോട്ട് നേടുമെന്നും എക്‌സിറ്റ് പോള്‍ ഫലം പറയുന്നു.വടകരയില്‍ കെ മുരളീധരന്‍ ജയിക്കും. യു.ഡി.എഫിന് 47ശതമാനവും മും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജയരാജന് 42ശതമാനവും ബി ജെ പി സ്ഥാനാര്‍ത്ഥി വി കെ സജീവന് 9 ശതമാനവും വോട്ടും ലഭിക്കുമെന്നാണ് എക്സിറ്റ് പോള്‍.

Also read:

കോഴിക്കോട് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി പ്രദീപ് കുമാര്‍ വിജയിക്കും. 42 ശതമാനവും വോട്ടാണ് ലഭിക്കുക. യു.ഡി.എഫിന് 41 ശതമാനവും എന്‍ ഡി എക്ക് 11ശതമാനവും വോട്ട് ലഭിക്കും. മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിക്ക് 49ശതമാനവും വോട്ടുനേടി വിജയിക്കും. എല്‍.ഡി.എഫ് 36 ശതമാനവും. ബി.ജെ.പി 8 ശതമാനവും എന്നാണ് എക്സിറ്റ് പോള്‍. പൊന്നാനിയില്‍ ഇ ടി മുഹമ്മദ് ബഷീര്‍ വിജയിക്കുമെന്ന് മാതൃഭൂമിയുടെ എക്സിറ്റ് പോള്‍ പറയുന്നു.

Also read: