Connect with us

Kerala

ദിവാകരന് വി എസിന്റെ മറുപടി; മലര്‍ന്ന് കിടന്ന് തുപ്പിയാല്‍ സ്വന്തം മുഖത്തേക്കാണ് വീഴുക

Published

|

Last Updated

തിരുവനന്തപുരം: ഭരണപരിഷ്‌ക്കാര കമ്മീഷനെയും ധനമന്ത്രി തോമസ് ഐസകിനെയും വിമര്‍ശിച്ച സി പി ഐ നേതാവും എം എല്‍ എയുമായ ദിവാകരന് വി എസിന്റെ മറുപടി. മലര്‍ന്ന് കിടന്ന് തുപ്പുന്നവര്‍ക്ക് അറിയില്ലേ അവരുടെ മുഖത്തേക്ക് തന്നെയാണ് തുപ്പുന്നതെന്ന് വി എസ് ചോദിച്ചു. ഫേസ്ബുക്കിലായിരുന്നു വി എസിന്റെ പ്രതികരണം.
ഭരണ പരിഷ്‌കരണ കമ്മഷന്‍ പരാജയമാണെന്നും ഒരു മന്ത്രിക്ക് കൊമ്പുണ്ടെന്നും പറയുമ്പോള്‍ ആ മന്ത്രിസഭയിലിരിക്കുന്ന മന്ത്രി എന്താണ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് ജനങ്ങള്‍ അന്വേഷിക്കും. ഘടകകക്ഷികളുടെ സ്വാര്‍ഥ താത്പര്യങ്ങള്‍ക്ക് ധനമന്ത്രിക്ക് മുന്‍ഗണന നല്‍കാനാകില്ലെന്നും വി എസ് പറഞ്ഞു.
വി എസ് അച്ച്യുതാനന്ദന്‍ സര്‍ക്കാറിന്റെ കാലത്ത് അന്നത്തെ ധനമന്ത്രിയായ തോമസ് ഐസകില്‍ നിന്നും സി പി ഐ മന്ത്രിമാര്‍ക്ക് വേണ്ടത്ര പിന്തുണ ലഭിച്ചില്ലെന്നായിരുന്നു ദിവാകരന്റെ വിമര്‍ശം.

 

---- facebook comment plugin here -----

Latest