കക്കാടംപൊയിലില്‍ ആദിവാസി യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

Posted on: May 19, 2019 4:41 pm | Last updated: May 19, 2019 at 8:09 pm

കോഴിക്കോട്: കക്കാടം പൊയിൽ കരിമ്പു കോളനിക്ക് സമീപം ആദിവാസി യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. അരീക്കോട് വെറ്റിലപ്പാറ പന്ന്യമല സ്വദേശി ഹരിദാസനാണ്(30)മരിച്ചത്. ഇന്ന് രാവിലെ 6 മണിയാടെ പ്രദേശവാസികളാണ് മൃതദേഹം കണ്ടെത്തിയത്. രക്തം വാർന്നൊലിക്കുന്ന നിലയിൽ ആയിരുന്നു മൃതദേഹം കണ്ടെത്തിയത്.

കക്കാടം പൊയിലിലെ ബന്ധുവിന്‍റെ വീട്ടിൽ എത്തിയതായിരുന്നു ഹരിദാസൻ. പോലീസ് ഫോറൻസിക്ക് വിദഗ്ദരും സ്ഥലത്ത് എത്തി പരിശോധന നടത്തി. പരിശോധനയിൽ തലയിൽ അഴത്തിലുള്ള മുറിവുകൾ കണ്ടെത്തി. പൊലീസ് അന്വേഷണം തുടങ്ങി. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു