റീപോളിംഗ്: ബൂത്തുകളിലെ വെബ് കാസ്റ്റിംഗ് ദൃശ്യങ്ങള്‍ രഹസ്യ രേഖ- ജില്ലാ കലക്ടര്‍മാര്‍

Posted on: May 19, 2019 12:38 pm | Last updated: May 19, 2019 at 1:10 pm

കണ്ണൂര്‍: റീപോളിംഗ് നടക്കുന്ന കാസര്‍കോട്, കണ്ണൂര്‍ മണ്ഡലങ്ങളിലെ ബൂത്തുകളില്‍ നിന്നുള്ള വെബ് കാസ്റ്റിംഗ് ദൃശ്യങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്ന് ജില്ലാ കലക്ടര്‍മാര്‍ അറിയിച്ചു.

വെബ് കാസ്റ്റിംഗ് തിരഞ്ഞെടുപ്പു കമ്മീഷന്റെ രഹസ്യ രേഖകളാണ്. റീപോളിംഗ് ബൂത്തുകളില്‍ വച്ച് ജില്ലാ കലക്ടര്‍മാര്‍ക്കു മാത്രമെ ഇതു കാണാനാവൂ. പൊതു ജനങ്ങള്‍ക്ക് കാണാന്‍ സാധിക്കില്ല.