Connect with us

National

ബംഗാളില്‍ വോട്ടെടുപ്പിനിടെ തൃണമൂല്‍-ബി ജെ പി സംഘര്‍ഷം; വോട്ടിംഗ് യന്ത്രത്തില്‍ ക്രമക്കേടെന്ന് സി പി എം

Published

|

Last Updated

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഇന്ന് വോട്ടെടുപ്പ് നടക്കുന്ന ഡയമണ്ട് ഹാര്‍ബര്‍, ബസിര്‍ഹട്ട് ലോക്‌സഭാ മണ്ഡലങ്ങളിലെ വിവിധ ബൂത്തുകളില്‍ സംഘര്‍ഷം. തൃണമൂല്‍ കോണ്‍ഗ്രസ്, ബി ജെ പി പ്രവര്‍ത്തകര്‍ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. ബാസിര്‍ഹട്ടില്‍ സംഘര്‍ഷമുണ്ടായ ബൂത്തുകളില്‍ സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിനായി കൂടുതല്‍ കേന്ദ്ര സേന എത്തിയിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബൂത്തുകള്‍ കൈയേറിയെന്ന ആരോപണവുമായി ബി ജെ പി രംഗത്തെത്തി.

അതേസമയം, പലയിടങ്ങളിലും വോട്ടിംഗ് യന്ത്രത്തില്‍ ക്രമക്കേട് നടന്നതായി സി പി എം ആരോപിച്ചു.
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഏഴാമത്തേതും അവസാനത്തേതുമായ ഘട്ടത്തില്‍ ബംഗാളില്‍ ഒമ്പതു മണ്ഡലങ്ങളിലാണ് വോട്ടെടുപ്പു നടക്കുന്നത്. സംഘര്‍ഷത്തെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവു പ്രകാരം പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഒരു ദിവസം മുമ്പ് അവസാനിപ്പിച്ചിരുന്നു.

Latest