Connect with us

Kerala

ഉണ്ണിത്താന്‍ ബൂത്തിലെത്തി വോട്ട് ചോദിച്ചെന്ന്; പരാതിയുമായി എല്‍ ഡി എഫ്

Published

|

Last Updated

കാസര്‍കോട്: കള്ളവോട്ട് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് റീപോളിംഗ് നടക്കുന്ന കാസര്‍കോട് മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ബൂത്തിലെത്തി വോട്ടു ചോദിച്ചതായി പരാതി. രാവിലെ ആറരയോടെ പിലാത്തറ യു പി സ്‌കൂളിലെ ബൂത്ത് നമ്പര്‍ 19ലെത്തിയ ഉണ്ണിത്താന്‍ വരി നില്‍ക്കുന്നവരോട് വോട്ടഭ്യര്‍ഥന നടത്തിയതായി ആരോപിച്ച് എല്‍ ഡി എഫ് തിരഞ്ഞെടുപ്പു കമ്മിറ്റി കണ്‍വീനര്‍ തിരഞ്ഞെടുപ്പു കമ്മീഷനു പരാതി നല്‍കി. ബൂത്തിലെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് ഉണ്ണിത്താന്‍ വോട്ടഭ്യര്‍ഥിച്ചതായി വ്യക്തമാകുമെന്നും പരാതിയില്‍ പറഞ്ഞിട്ടുണ്ട്.

പിലാത്തറയിലേതിനു പുറമെ പുതിയങ്ങാടി ജുമാഅത്ത് എച്ച് എസിലെ 69, 70 ബൂത്തുകള്‍, കണ്ണൂര്‍ തളിപ്പറമ്പ് പാമ്പുരുത്തി മാപ്പിള എ യു പി എസിലെ ബൂത്ത് നമ്പര്‍ 166 എന്നിവിടങ്ങളിലും ഇന്ന് റീപോളിംഗ് നടക്കുന്നുണ്ട്.

Latest