Connect with us

Kerala

കണ്ണൂര്‍, കാസര്‍കോട് മണ്ഡലങ്ങളിലെ ഏഴ് ബൂത്തുകളില്‍ റീപോളിംഗ് പുരോഗമിക്കുന്നു; കര്‍ശന നിരീക്ഷണം, സുരക്ഷ

Published

|

Last Updated

കണ്ണൂര്‍: കള്ളവോട്ട് നടന്നതായി കണ്ടെത്തിയ കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലായുള്ള ഏഴു ബൂത്തുകളില്‍ റീപോളിംഗ് പുരോഗമിക്കുന്നു. കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ ധര്‍മ്മടത്തെ കുന്നിരിക്ക യു പി സ്‌കൂളിലെ 52, 53 ബൂത്തുകള്‍ കാസര്‍കോട് തൃക്കരിപ്പൂരിലെ കൂളിയാട് ഗവ, എച്ച് എസ് എസിലെ 48ാം നമ്പര്‍ ബൂത്ത്, കല്യാശ്ശേരി പിലാത്തറ യു പി സ്‌കൂളിലെ ബൂത്ത് നമ്പര്‍ 19, പുതിയങ്ങാടി ജുമാഅത്ത് എച്ച് എസിലെ 69, 70 ബൂത്തുകള്‍, കണ്ണൂര്‍ തളിപ്പറമ്പ് പാമ്പുരുത്തി മാപ്പിള എ യു പി എസിലെ ബൂത്ത് നമ്പര്‍ 166 എന്നിവിടങ്ങളിലാണ് റീപോളിംഗ്. ഏപ്രില്‍ 23ന് ഈ ബൂത്തുകളില്‍ നടന്ന തിരഞ്ഞെടുപ്പുകള്‍ റദ്ദാക്കിയിട്ടുണ്ട്.

രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറു വരെയാണ് പോളിംഗ്.
വോട്ടെടുപ്പ് ആരംഭിക്കും മുമ്പു തന്നെ പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടു. ഏഴ് ബൂത്തുകളിലും കര്‍ശന നിരീക്ഷണ, സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് കണ്ണൂര്‍ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി, കാസര്‍കോട് കലക്ടര്‍ ഡോ, ഡി സജിത് ബാബു എന്നിവര്‍ അറിയിച്ചു. ബൂത്തുകളില്‍ വെബ് കാസ്റ്റിംഗും വീഡിയോ കവറേജുമുണ്ടാകും. തഹസില്‍ദാര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന്മാര്‍ക്കാണ് പ്രിസൈഡിംഗ് ഓഫീസര്‍മാരുടെ ചുമതല നല്‍കിയിട്ടുള്ളത്. റദ്ദാക്കിയ ഏപ്രില്‍ 23ന്റെ വോട്ടെടുപ്പില്‍ ഉണ്ടായിരുന്നതിനെക്കാള്‍ ഒരു ഉദ്യോഗസ്ഥന്‍ വീതം അധികമായി ഓരോ ബൂത്തിലുമുണ്ടാകും.

സംസ്ഥാനത്ത് കള്ളവോട്ടിന്റെ പേരില്‍ റീപോളിംഗ് നടക്കുന്നത് ഇതാദ്യമാണ്.