Connect with us

National

അവസാന ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു; 59 മണ്ഡലങ്ങളിലായി 912 സ്ഥാനാര്‍ഥികള്‍ അങ്കത്തട്ടില്‍

Published

|

Last Updated

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഏഴാമത്തെയും അവസാനത്തെയും ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ഏഴ് സംസ്ഥാനങ്ങളും ഒരു കേന്ദ്രഭരണ പ്രദേശവുമായി 59 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. യു പി, പഞ്ചാബ് (13 സീറ്റുകള്‍ വീതം), പശ്ചിമ ബംഗാള്‍ (ഒമ്പത്), ബീഹാര്‍ (എട്ട്), ഢാര്‍ഖണ്ഡ് (മൂന്ന്), ഹിമാചല്‍ പ്രദേശ് (നാല്), കേന്ദ്ര ഭരണ പ്രദേശമായ ചണ്ഢീഗഢ് എന്നിവിടങ്ങളാണ് ജനവിധിയെ അഭിമുഖീകരിക്കുന്നത്.

കേരളത്തില്‍ കള്ളവോട്ട് ചെയ്തതായി കണ്ടെത്തിയ കാസര്‍കോട്, കണ്ണൂര്‍ മണ്ഡലങ്ങളിലെ ഏഴു ബൂത്തുകളിലെ റീ പോളിംഗും ഇന്നാണ്. കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തില്‍ ധര്‍മ്മടത്തെ 52, 53 ബൂത്തുകള്‍ കാസര്‍കോട് തൃക്കരിപ്പൂരിലെ 48ാം നമ്പര്‍ ബൂത്ത്, കല്യാശ്ശേരി പിലാത്തറയിലെ ബൂത്ത് നമ്പര്‍ 19, പുതിയങ്ങാടി ജുമാഅത്ത് എച്ച് എസിലെ 69, 70 ബൂത്തുകള്‍, കണ്ണൂര്‍ തളിപ്പറമ്പ് പാമ്പുരുത്തി മാപ്പിള എ യു പി എസിലെ ബൂത്ത് നമ്പര്‍ 166 എന്നിവിടങ്ങളിലാണ് റീപോളിംഗ്. ഏപ്രില്‍ 23ന് ഈ ബൂത്തുകളില്‍ നടന്ന തിരഞ്ഞെടുപ്പുകള്‍ റദ്ദാക്കിയിട്ടുണ്ട്. രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറു വരെയാണ് പോളിംഗ്. സംസ്ഥാനത്ത് കള്ളവോട്ടിന്റെ പേരില്‍ റീപോളിംഗ് നടക്കുന്നത് ഇതാദ്യമാണ്.

ഏഴാം ഘട്ടത്തില്‍ 912 സ്ഥാനാര്‍ഥികളാണ് വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശത്തുമായി ജനവിധി തേടുന്നത്. വാരണാസിയില്‍ മത്സരിക്കുന്ന പ്രധാന മന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ്, ശത്രുഘ്്‌നന്‍ സിന്‍ഹ (ഇരുവരും ബീഹാറിലെ പറ്റ്്‌നാ സാഹിബ്), കേന്ദ്ര മന്ത്രി രാംകൃപാല്‍ യാദവ്, മുന്‍ ലോകസ്ഭാ സ്പീക്കര്‍ മീരാകുമാര്‍, ആര്‍ ജെ ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ മകള്‍ മിസാ ഭാരതി തുടങ്ങിയവര്‍ ഇന്ന് മത്സരിക്കുന്ന സ്ഥാനാര്‍ഥികളില്‍ പ്രമുഖരാണ്.

---- facebook comment plugin here -----

Latest