Connect with us

Kerala

അനര്‍ഹമായി കൈവശംവെച്ച 16 മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു

Published

|

Last Updated

കോഴിക്കോട്: റേഷന്‍ കാര്‍ഡിലെ അനര്‍ഹരെ കണ്ടെത്തുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ 16 കാര്‍ഡുകള്‍ പിടിച്ചെടുത്തു.കോഴിക്കോട് താലൂക്കിലെ മുക്കം മുനിസിപ്പാലിറ്റിയിലെ ചേന്ദമംഗല്ലൂര്‍, കൊടിയത്തൂര്‍, ചെറുവാടി, ചുള്ളിക്കാപറമ്പ്, പന്നിക്കോട് തുടങ്ങിയ സ്ഥലങ്ങളിലെ വീടുകളിലാണ് റെയ്ഡ് നടത്തി അനര്‍ഹമായി കൈവശം വെച്ച 16 മുന്‍ഗണനാ വിഭാഗം റേഷന്‍ കാര്‍ഡുകള്‍ കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള പരിശോധനാ സ്‌ക്വാഡ് പിടിച്ചെടുത്തത്.

ഇരുനില വീട്, ബഹുനില കെട്ടിടം വാടകക്ക് കൊടുക്കന്നവര്‍ തുടങ്ങിയവര്‍ ഉള്‍പ്പടെയുള്ളവരുടെ കാര്‍ഡുകളാണ് പിടിച്ചെടുത്തത്. റെയ്ഡില്‍ അസി. താലൂക്ക് സപ്ലൈ ഓഫീസര്‍ ബാബുരാജ് , റേഷനിംഗ് ഇന്‍സ്‌പെക്ടറായ സദാശിവന്‍, ജീവനക്കാരനായ പി കെ മൊയ്തീന്‍ കോയ എന്നിവര്‍ പങ്കെടുത്തു.

പിടിച്ചെടുത്ത കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റുന്നതും അനര്‍ഹമായി കൈപ്പറ്റിയ റേഷന്‍ സാധനങ്ങളുടെ വിപണി വില ഈടാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വെച്ചിരിക്കുന്ന കാര്‍ഡുടമകള്‍ കാര്‍ഡുകള്‍ കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ താലൂക്ക് സപ്ലൈ ഓഫീസില്‍ ഹാജരാക്കി പൊതുവിഭാഗത്തിലേക്ക് മാറ്റണം. അല്ലെങ്കില്‍ പിഴയും കൈപ്പറ്റിയ ഭക്ഷ്യധാന്യങ്ങളുടെ പൊതുവിപണിയിലെ വില ഈടാക്കുന്നതും കാര്‍ഡുകള്‍ റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നിയമ നടപടികള്‍ സ്വീകരിക്കുന്നതുമായിരിക്കും.

---- facebook comment plugin here -----

Latest