Connect with us

Kerala

അധ്യാകന്‍ പ്ലസ് ടു പരീക്ഷയെഴുതിയ സംഭവം: രണ്ട് അധ്യാപകര്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

Published

|

Last Updated

കോഴിക്കോട്: മുക്കം നീലേശ്വരം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപകന്‍ പ്ലസ് ടു പരീക്ഷയെഴുതിയ സംഭവത്തില്‍ ഒളിവില്‍ പോയ രണ്ട് അധ്യാപകര്‍ക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. പരീക്ഷയെഴുതിയ അധ്യാപകന്‍ നിഷാദ് വി മുഹമ്മദ്, പരീക്ഷ ചുമതലയുണ്ടായിരുന്ന അധ്യാപകന്‍ പി കെ ഫൈസല്‍ എന്നിവര്‍ക്കെതിരെയാണ് ലുക്ക് ഔട്ട് നോട്ടീസ്.

കേസിലെ മറ്റൊരു പ്രതിയായ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ റസിയക്ക് പാസ്‌പോര്‍ട്ട് ഇല്ലാത്തതിനാല്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടില്ല. പ്രതികളുടെ സിം കാര്‍ഡുകള്‍ സൈബര്‍ സെല്‍ പരിശോധിക്കുന്നുണ്ട്. അധ്യാപകന്‍ പരീക്ഷയെഴുതിയെന്ന് കണ്ടെത്തിയ മൂന്ന് വിദ്യാര്‍ഥികളുടെ വീട്ടിലെത്തി പോലീസ് മൊഴിയെടുത്തു. അതേ സമയം ഒളിവില്‍ പോയ അധ്യാപകര്‍ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചിട്ടുണ്ട്. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷ 23ന് പരിഗണിക്കും.

Latest