Connect with us

National

അപകീര്‍ത്തികരമായ പരാമര്‍ശം;മോദിക്കെതിരെ മാനനഷ്ടത്തിന് വക്കീല്‍ നോട്ടീസ്

Published

|

Last Updated

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മമത ബാനര്‍ജിയുടെ അനന്തിരവനുമായ അഭിഷേക് ബാനര്‍ജി മാനനഷ്ടത്തിന് വക്കീല്‍ നോട്ടീസ് അയച്ചു. മെയ് 15 ന് ബംഗാളിലെ റാലിക്കിടെ മോദി തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് വക്കീല്‍ നോട്ടീസ്.

“അമ്മായിയുടെയും അനന്തിരവന്റെയും ഭരണ കാലത്ത് ഗുണ്ടാ ജനാധിപത്യമാണ് നടക്കുന്നത്” എന്ന് തുടങ്ങിയ മോദിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് അഭിഷേക് ബാനര്‍ജിയുടെ നടപടി. പശ്ചിമ ബംഗാളിലെ ഡയമണ്ട് ഹാര്‍ബര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയാണ് അഭിഷേക് ബാനര്‍ജി.