Connect with us

Kerala

ധനമന്ത്രിക്ക് കൊമ്പില്ല; വിഎസ് പരാജയം; തുറന്നടിച്ച് സി ദിവാകരന്‍

Published

|

Last Updated

തിരുവനന്തപുരം: ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദനെതിരെയും ധനമന്ത്രി ഡോ. തോമസ് ഐസക്കിനെതിരെയും പരസ്യപ്രസ്താവനയുമായി സി.പി.ഐ. നേതാവും മുന്‍ മന്ത്രിയുമായ സി. ദിവാകരന്‍ രംഗത്ത്. വിഎസ് സര്‍ക്കാരിന്റെ കാലത്ത് മന്ത്രിമാര്‍ക്കിടയില്‍ രൂക്ഷമായ അഭിപ്രായ ഭിന്നത ഉണ്ടായിരുന്നുവെന്നും ധനമന്ത്രി തോമസ് ഐസക്ക് സി പി ഐ മന്ത്രിമാരുടെ ഫയലുകള്‍ അനാവശ്യമായി വൈകിപ്പിച്ചെന്നും ദിവാകരന്‍ തുറന്നടിച്ചു. ഭരണപരിഷ്‌ക്കാര വേദി സംഘടിപ്പിച്ച ഡി സാജു അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ധന മന്ത്രിക്ക് കൊമ്പൊന്നുമില്ല. അദ്ദേഹത്തിന് എല്ലാവകുപ്പിലും കയറി മേയാന്‍ അധികാരവുമില്ല. വിഎസ് ഭരണത്തില്‍ തോമസ് ഐസക്കിന് മുന്നില്‍ താന്‍ ശക്തമായ നിലപാടെടുത്തിട്ടുണ്ടെന്നും ദിവാകരന്‍ പറഞ്ഞു. വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള ഭരണപരിഷ്‌കാര കമ്മീഷന്‍ പൂര്‍ണ പരാജയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

---- facebook comment plugin here -----

Latest