Connect with us

National

ഇടതുപക്ഷം അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കും, മെസി ഗോൾ പോലെ: യെച്ചൂരി

Published

|

Last Updated

ന്യൂഡൽഹി: ഫുട്ബോൾ ഇതിഹാസം ലയണൽ മെസി എതിരാളികളെ ഡ്രിബിൾ ചെയ്ത് മുന്നേറി ഗോളടിക്കുന്നത് പോലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കുമെന്ന് സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ബംഗാളിൽ ഇടതുപക്ഷം ബി ജെ പിയെ സഹായിക്കുന്നുവെന്ന ആരോപണം അസംബന്ധമാണെന്നും അദ്ദേഹം പറഞ്ഞു.

തൃണമൂൽ കോൺഗ്രസും ബി ജെ പിയും പ്രചരിപ്പിക്കുന്ന നുണയാണിത്. ബംഗാളിൽ തൃണമൂലും ബി ജെ പിയും തമ്മിലാണ് പോരാട്ടം നടക്കുന്നതെന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണിതിന് പിന്നിൽ. 1998ൽ ബി ജെ പിയുമായി സഖ്യമുണ്ടാക്കിയത് തൃണമൂലാണെന്നും യെച്ചൂരി ഓർമ്മിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ നടത്തിയത് വാർത്താ സമ്മേളനം അല്ല, മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടലാണ്. മോദിക്ക് ഒരുപാട് ഒളിക്കാനുണ്ടെന്നും അതിനാൽ മാധ്യമങ്ങളെ ഭയമാണെന്നും യെച്ചൂരി കൂട്ടിച്ചേർത്തു. തൃണമൂലിനെ തോൽപ്പിക്കാൻ ഇടതുപക്ഷം ബി ജെ പി ക്ക് വോട്ട് മറിക്കുന്നുവെന്ന് മമതാ ബാനജി നേരത്തെ ആരോപിച്ചിരുന്നു.

Latest