Connect with us

Sports

ഖത്വറിൽ 2022 ലോകകപ്പിനായി ആദ്യ സ്റ്റേഡിയം ഒരുങ്ങി

Published

|

Last Updated

ദോഹ: 2022ലെ ലോകകപ്പ് ഫുട്‌ബോളിന് മുന്നോടിയായി ഖത്വറിൽ നിർമിച്ച സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു. മുഴുവനായി എയര്‍ കണ്ടീഷന്‍ ചെയ്തതാണ് കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്യപ്പെട്ട അല്‍ വക്ര സ്റ്റേഡിയം. 210 കോടി റിയാല്‍ ചെലവഴിച്ച് നിര്‍മിച്ച സ്റ്റേഡിയം ഖത്വര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനിയാണ് ഉദ്ഘാടനം ചെയ്തത്. ജിയാനി ഇന്‍ഫാന്റിനോ, ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസങ്ങളായ റോബര്‍ട്ടോ കാര്‍ലോസ്, കഫു തുടങ്ങിയവര്‍ പങ്കെടുത്തു. ഉദ്ഘാടനത്തിന് ശേഷം സ്റ്റേഡിയത്തിൽ അമീര്‍ കപ്പ് ഫുട്‌ബോള്‍ ഫൈനൽ നടന്നു.

ലോകകപ്പില്‍ കൂടുതല്‍ രാജ്യങ്ങളെ ഉള്‍ക്കൊള്ളിക്കണമോ എന്ന കാര്യത്തില്‍ ജൂണ്‍ അഞ്ചിന് ഫിഫ തീരുമാനമെടുക്കാനിരിക്കയാണ് പുതിയ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം. കൂടുതല്‍ ടീമുകള്‍ ലോകകപ്പില്‍ പങ്കെടുക്കാന്‍ അവസരം നല്‍കിയാല്‍ സഊദി അറേബ്യ, യു എ ഇ, ബഹ്്റൈൻ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലേക്കും ലോകകപ്പ് വ്യാപിപ്പിച്ചേക്കും.

Latest