Connect with us

Kerala

കേരള കോണ്‍ഗ്രസില്‍ ഒരു തര്‍ക്കവുമില്ല: ജോസ് കെ മാണി

Published

|

Last Updated

കോട്ടയം: ചെയര്‍മാനെ തിരഞ്ഞെടുക്കുന്നത് അടക്കമുള്ള ഒരു വിഷയത്തിലും കേരള കോണ്‍ഗ്രസില്‍ ഒരു തര്‍ക്കവുമില്ലെന്ന് ജോസ് കെ മാണി എം പി. സംസ്ഥാന കമ്മിറ്റിയാണ് ഇതില്‍ തീരുമാനമെടുക്കുക. സംസ്ഥാന കമ്മിറ്റി ജനാധിപത്യ രീതിയില്‍ തീരുമാനം എടുക്കുമെന്നും ജോസ് കെ മാണി പറഞ്ഞു.

കെ എം മാണിയുടെ മരണത്തോടെ പാര്‍ട്ടി പിടിക്കാനായി ജോസ് കെ മാണി വിഭാഗവും പി ജെ ജോസഫ് വിഭാഗവും ചരടുവലി ശക്തമാക്കിയിട്ടുണ്ട്. ചെയര്‍മാന്‍ സ്ഥാനത്തിനായി പി ജെ ജോസഫിനെ മുതിര്‍ന്ന നേതാക്കള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ ജില്ലാ കമ്മിറ്റികളുടെ പിന്തുണ ജോസ് കെ മാണിക്ക് അനുകൂലമാണെന്നാണ് റിപ്പോര്‍ട്ട്. ചെയര്‍മാന്റെ താത്കാലിക ചുമതല പി ജെ ജോസഫിനാണുള്ളത്. നിലവിലെ സാഹചര്യത്തില്‍ ആരെ നേതാവ് ആക്കിയാലും കേരള കോണ്‍ഗ്രസില്‍ ഒരു പൊട്ടിത്തെറി ഉറപ്പാണെന്നാണ് റിപ്പോര്‍ട്ട്.

 

Latest