Connect with us

Kerala

കോട്ടയത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Published

|

Last Updated

കോട്ടയം: കളിയാക്കിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ കോട്ടയത്ത് യുവാവ് കുത്തേറ്റ് മരിച്ചു. ഉഴവൂര്‍ ചേറ്റുകുളം സ്വദേശി സജിയാണ് കുത്തേറ്റു മരിച്ചത്. സംഭവത്തില്‍ പുതുവേലി സ്വദേശി ധനൂപിനെ കസ്റ്റഡിയിലെടുത്തു.
ചേറ്റുകുളം ക്ലബ്ബില്‍വെച്ച് ഇന്നലെ രാത്രി കറന്റ് പോയ സമയത്താണ് കത്തിക്കുത്ത് നടന്നത്. കളിയാക്കിയതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ ക്ലബ്ബില്‍വെച്ച് തര്‍ക്കമുണ്ടാകുകയും ഇത് കത്തികുത്തില്‍ കലാശിക്കുകയുമായിരുന്നെന്ന് കുറവിലങ്ങാട് പോലീസ് പറഞ്ഞു.

 

Latest