Connect with us

Kerala

കള്ളവോട്ടിനായി വസ്ത്രത്തെ ഉപയോഗിക്കാന്‍ പറ്റില്ല: കോടിയേരി

Published

|

Last Updated

തിരുവനന്തപുരം: പോളിംഗ് ബൂത്തിലെത്തുന്നവര്‍ പര്‍ദ ധരിക്കുന്നതില്‍ തെറ്റില്ല, എന്നാല്‍ പോളിംഗ് ഏജന്റ് ആവശ്യപ്പെട്ടാല്‍ മുഖം കാണിക്കാന്‍ തയ്യാറാകണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങളോട് പ്രഞ്ഞു.
എല്ലാവരും മുഖം മൂടി വരുന്ന അവസ്ഥ ശരിയാകില്ല. മുഖം മൂടികളുടെ തിരഞ്ഞെടുപ്പായി മാറ്റാനാകില്ല. ആരാണെന്ന് തിരിച്ചറിയാന്‍ അവകാശമുണ്ട്. അതുകൊണ്ടാണ് പര്‍ദ ധരിച്ച് വരുന്നവര്‍ ആരെന്ന് പോളിംഗ് ഉദ്യോഗസ്ഥന് തിരിച്ചറിയാനാകണമെന്നും കോടിയേരി വിശദീകരിച്ചു.

വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെയാണ് സംസ്ഥാനത്തെ ചില ബൂത്തുകളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ റീ പോളിംഗ് പ്രഖ്യാപിച്ചത്. ആരുടേയോ സമ്മര്‍ദത്തിന് വഴങ്ങിയാണ് കമ്മീഷന്‍ തീരുമാനം. വേണ്ടത്ര ഗൗരവത്തോടെ പ്രവര്‍ത്തിക്കാന്‍ കമ്മീഷന് കഴിയുന്നില്ല. വിദൂരസ്ഥലങ്ങളിലുള്ളവര്‍ക്ക് വോട്ടിംഗിനനുള്ള അവസരം നിഷേധിച്ചതായും അദ്ദേഹം കുറ്റപ്പെടുത്തി.