Connect with us

National

'ഇവിടം ശബ്ദ നിരോധിത മേഖല' : മോദിയെ പരിഹാസത്തില്‍ മുക്കി ടെലഗ്രാഫ്

Published

|

Last Updated

ന്യൂഡല്‍ഹി: അഞ്ച് വര്‍ഷത്തിന് ശേഷം ആദ്യമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഒന്നും പ്രതികരിക്കാതെ മൗനിയായിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്രോളില്‍ മുക്കി ദ ടെലഗ്രാഫ് ദിനപത്രം. മോദിക്കും ബി ജെ പിക്കുമെതിരെ നിരന്തരം വിമര്‍ശം നടത്തുന്ന ടെലഗ്രാഫിന്റെ ഇന്നലത്തെ ഒന്നാം പേജ് ശരിക്കും പരിഹാസത്തിന്റെ അങ്ങേയറ്റമായിരുന്നു.

വാര്‍ത്താസമ്മേളനത്തില്‍ അസ്വസ്ഥതയും നിസ്സഹായതയും നിറഞ്ഞ മോദിയുടെ വിവിധ ഭാവങ്ങള്‍ വിവരിക്കുന്ന ചിത്രങ്ങള്‍ക്ക് മുകളില്‍ ഹോണടിക്കരുതെന്ന ചിഹ്നംവെച്ച് മോദിയുടെ മൗനത്തെ ഇവിടം ശബദ് നിരോധിത മേഖലയാണെന്ന് പറയാതെ പറയുകയായിരുന്നു ടെലഗ്രാഫ്.
പ്രധാനമന്ത്രി ആദ്യമായിയെത്തിയ ഫോട്ടോകള്‍ക്കടയില്‍ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം നല്‍കാതെ പോയ ഉത്തങ്ങള്‍ക്കുള്ള സ്ഥലം ഒഴിച്ചിടുകയായിരുന്നു.
അതേ സമയം തൊട്ടുതാഴെ രാഹുല്‍ ഗാന്ധി ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കികൊണ്ടിരിക്കുകയാണെന്ന മറ്റൊരു വാര്‍ത്തയും നല്‍കിയിട്ടുണ്ട്.

അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം മോദി വാര്‍ത്താസമ്മേളനം നടത്തുന്നത് കാണാന്‍ രാജ്യം മുഴുവന്‍ ചാനലുകള്‍ക്ക് മുമ്പില്‍ ആകാംശയോടെ കാത്തിരിക്കുകയായിരുന്നു. പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാക്കൊപ്പമാണ് വാര്‍ത്താസമ്മേളനത്തിന് എത്തിയത്. തനിക്ക് പറയാനുള്ള പറഞ്ഞ മോദി മാധ്യമങ്ങള്‍ ചോദ്യങ്ങള്‍ ചോദിക്കട്ടെ എന്ന് അറിയിച്ചപ്പോള്‍ ഞാനല്ല പാര്‍ട്ടി അധ്യക്ഷന്‍ മറുപടി നല്‍കുമെന്ന് പറഞ്ഞ് മിണ്ടാതിരിക്കുകയായിരുന്നു. അധ്യക്ഷനാണ് ഞങ്ങള്‍ക്ക എല്ലാം. അദ്ദേഹം മറുപടി നല്‍കുമ്പോള്‍ അനുസരണയുള്ള പാര്‍ട്ടി പ്രവര്‍ത്തകനായി ഞാനിവിടെ കേട്ടിരിക്കുമെന്നായിരുന്നു മോദിയുടെ മറുപടി.
പ്രഗ്യാ സിംഗിന്റെ ഗോഡ്‌സെ പ്രകീര്‍ത്തനത്തെ കുറിച്ച് ഒരു മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ചപ്പോള്‍ അധ്യക്ഷനാണ് തങ്ങള്‍ക്കെല്ലാമെന്നും താന്‍ അച്ചടക്കത്തോടെ കേട്ടിരിക്കാമെന്നും അമിത് ഷായെ ചൂണ്ടിക്കാണിച്ച് മോദി പറയുകയും ചെയ്തു. തുടര്‍ന്നും റഫാല്‍ അടക്കമുള്ള നിരവധി വിഷയങ്ങളില്‍ മാധ്യമങ്ങള്‍ ചോദ്യം ചോദിച്ചെങ്കിലും അദ്ദേഹത്തിന്റെ നിലപാടില്‍ ഒരു മാറ്റവുമുണ്ടായില്ല.
മോദിയുടെ വാര്‍ത്താസമ്മേളനത്തെ പരിഹസിച്ച് രാജ്യത്തെ പ്രതിപക്ഷ നേതാക്കളെല്ലാം രംഗത്തെത്തിയിരുന്നു.

സാമൂഹിക മാധ്യമങ്ങളും ട്രോളുകള്‍കൊണ്ട് നിറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് എല്ലാ ട്രോളര്‍മാരെയും കട്ടിവെട്ടിയ ടെലഗ്രാഫിന്റെ ഇന്നത്തെ ഒന്നാം പേജ് ഇറങ്ങിയത്. സാമൂഹിക മാധ്യമങ്ങളില്‍ ടെലഗ്രാഫിന്റെ നിലപാട് വലിയ ചര്‍ച്ചയായിരിക്കുകയാണ്.