Connect with us

Kannur

തിരിച്ചറിയാന്‍ കഴിയാത്ത പര്‍ദ ധരിച്ചു വരുന്നവരെ വോട്ടു ചെയ്യാന്‍ അനുവദിക്കരുത്: എം വി ജയരാജന്‍

Published

|

Last Updated

കണ്ണൂര്‍: കള്ളവോട്ട് തടയാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുമ്പില്‍ നിര്‍ദേശംവെച്ച് സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. തിരിച്ചറിയാന്‍ കഴിയാത്ത പര്‍ദ്ദ ധരിച്ചെത്തുന്നവരെ വോട്ടു ചെയ്യാന്‍ അനുവദിക്കാതിരുന്നാല്‍ കള്ളവോട്ട് തടയാമെന്നും ഇത്തരത്തില്‍ വോട്ടെടുപ്പ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറുണ്ടോയെന്നും എം വി ജയരാജന്‍. വോട്ട് ചെയ്യാന്‍ വരിയില്‍ നില്‍ക്കുമ്പോള്‍ തന്നെ ക്യാമറയില്‍ മുഖം കൃത്യമായി പതിയുന്ന തരത്തില്‍ മുഖപടം മാറ്റണം. ഇത്തരത്തില്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ യു ഡി ഫ് ജയിക്കുന്ന എല്ലാ സീറ്റുകളിലും എല്‍ ഡി എഫ് ജയിക്കുമെന്നും ജയരാജന്‍ പറഞ്ഞു.

കള്ളവോട്ട് കണ്ടെത്തിയ ബൂത്തുകളില്‍ റീ പോളിംഗ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പോളിംഗ് ബൂത്തില്‍ കയറിയാല്‍ അവിടെ ഒന്നുങ്കില്‍ വെബ് ക്യാമറ അല്ലെങ്കില്‍ വീഡിയോ, ആ ദൃശ്യത്തിന്റെ മുമ്പാകെ മുഖപടം പൂര്‍ണമായും മാറ്റി കൊണ്ട് അവിടെ വോട്ടു ചെയ്യാന്‍ എത്തുന്നവരെ അനുവദിക്കുമോ, ഇതാണ് നാടിനു അറിയേണ്ടത്.

അങ്ങനെ വന്നാല്‍ കള്ളവോട്ട് പൂര്‍ണമായും തയാന്‍ കഴിയും. അങ്ങനെ നടന്നാല്‍ പുതിയങ്ങാടി, പാമ്പുരുത്തി ബൂത്തുകളില്‍ എല്‍ ഡി എഫ് ഭൂരിഭക്ഷം വര്‍ധിക്കും. യു ഡി ി.എഫിന്റെ വോട്ടു കുറയുമെന്നും ജയരാജന്‍ പറഞ്ഞു.

കണ്ണൂരിലും കാസര്‍കോടുമായി 17 പേര്‍ കള്ളവോട്ട് ചെയ്തതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 13 പേര്‍ ലീഗുകാരും ബാക്കിയുള്ളവര്‍ സി പി എമ്മുകാരുമാണ്.

Latest