Connect with us

National

പ്രധാനമന്ത്രി മാധ്യമങ്ങളെ കാണുന്നത് നല്ല കാര്യം; റഫാൽ വിഷയത്തിൽ പ്രതികരിക്കണം: രാഹുല്‍

Published

|

Last Updated

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇപ്പോഴെങ്കിലും മാധ്യമങ്ങളെ കാണാന്‍ തയ്യാറായത് നല്ല കാര്യമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി റഫാല്‍ വിഷയത്തില്‍ പ്രതികരിക്കണമെന്നും എഐസിസി ആസ്ഥാനത്ത് നടത്തുന്ന വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു. സംവാദത്തിന് മോദിയെ താന്‍ ക്ഷണിച്ചിരുന്നുവെങ്കിലും അദ്ദേഹം പിന്‍മാറിയെന്നും രാഹുല്‍ പറഞ്ഞു.

തൻെറ കുടുംബത്തെ കുറിച്ച് പറയാനുള്ളതൊക്കെ മോദി പറയട്ടെ. പക്ഷേ അദ്ദഹത്തിൻെറ രക്ഷിതാക്കളെ കുറിച്ച് താൻ ഒന്നും പറയില്ല. ഹിംസയാണ് മോദിയുടെ പ്രത്യയശാസ്ത്രം. മോദിയോട് മാധ്യമങ്ങള്‍ മൃദു സമീപനമാണ് സ്വീകരിക്കുന്നത്. പ്രതിപക്ഷത്തിന്റെ റോള്‍ കോണ്‍ഗ്രസ് മികച്ചതാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.

Latest