Connect with us

National

കേവല ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തും: ആദ്യ വാർത്താസമ്മേളനത്തിൽ നരേന്ദ്ര മോദി

Published

|

Last Updated

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയായ ശേഷം ഇതാദ്യമായി നരേന്ദ്ര മോദി മാധ്യമങ്ങളെ കാണുന്നു. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് നടത്തുന്ന വാര്‍ത്താ സമ്മേളനത്തിലാണ് ബിജെപി അധ്യക്ഷന്‍ അമിത്ഷാക്ക് ഒപ്പം മോദിയും പങ്കെടുക്കുന്നത്.

വാര്‍ത്താസമ്മേളനത്തില്‍ പ്രധാനമന്ത്രിയോടുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നത് അമിത്ഷായാണ്. പാര്‍ട്ടി അധ്യക്ഷന്‍ ഉള്ളതിനാല്‍ താന്‍ മറുപടി പറയുന്നില്ലെന്നും ഇത് അച്ചടക്കത്തിന്റെ ഭാഗമാണെന്നുമാണ് ഇതിന് മോദിയുടെ ന്യായീകരണം.

വാർത്താസമ്മേളനത്തിൽ നിന്ന്:

അമിത്ഷാ

  • മോദി ഭരണം വീണ്ടും കൊണ്ടുവരാന്‍ ജനം തീരുമാനിച്ചെന്ന് അമിത്ഷാ
  • വിലക്കയറ്റവും അഴിമതിയും ഉയര്‍ത്താന്‍ പ്രതിപക്ഷത്തിന് അവസരം ലഭിച്ചില്ല.
  • കഴിഞ്ഞ തവണ തോറ്റ 120 സീറ്റുകളില്‍ ഇത്തവണ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും അമിത്ഷാ
  • 300 ലധികം സീറ്റുകൾ ലഭിക്കുമെന്ന ആത്മവിശ്വാസമുണ്ട്

നരേന്ദ്രമോദി

  • ജനങ്ങളോട് നന്ദി പറയാനാണ് താന്‍ വാര്‍ത്താസമ്മേളനത്തിന് എത്തിയതെന്ന് നരേന്ദ്ര മോദി
  • വീണ്ടും അധികാരത്തില്‍ വരാനുള്ള അവസരമാണ് വന്നിരിക്കുന്നത്.
  • വ്യക്തമായ ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തില്‍ വരും.

Latest