Connect with us

National

നേതാക്കളുടെ ഗോഡ്‌സെ അനുകൂല പരാമര്‍ശങ്ങളെ തള്ളി അമിത് ഷാ; വിശദീകരണം തേടും

Published

|

Last Updated

ന്യൂഡല്‍ഹി: ബി ജെ പി നേതാക്കളില്‍ ചിലര്‍ നടത്തിയ ഗോഡ്‌സെ അനുകൂല പരാമര്‍ശങ്ങളെ തള്ളി ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ. അനന്ത് കുമാര്‍ ഹെഗ്‌ഡെ, പ്രജ്ഞാ സിംഗ് ഠാക്കൂര്‍, നളില്‍ കട്ടീല്‍ എന്നിവര്‍ ഗോഡ്‌സെയെ അനുകൂലിച്ച് നടത്തിയ പ്രസ്താവനകള്‍ വ്യക്തിപരമാണെന്നും ഇതിനെ ബി ജെ പി ഗൗരവത്തോടെയാണ് കാണുന്നതെന്നും ഷാ പറഞ്ഞു.

പ്രസ്താവനകളുമായി ബി ജെ പിക്കു യാതൊരു ബന്ധവുമില്ല. മൂന്നു നേതാക്കളും നടത്തിയ പ്രസ്താവനകള്‍ അച്ചടക്ക സമിതിക്ക് അയച്ചിട്ടുണ്ടെന്നും അവരോട് വിശദീകരണം തേടുമെന്നും ബി ജെ പി അധ്യക്ഷന്‍ വ്യക്തമാക്കി. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പത്തു ദിവസത്തിനകം പാര്‍ട്ടിക്ക് സമര്‍പ്പിക്കാന്‍ സമിതിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Latest