Connect with us

Kerala

കള്ളവോട്ട്: മൂന്നു ബൂത്തുകളില്‍ കൂടി മെയ് 19ന് റീപോളിംഗ്

Published

|

Last Updated

തിരുവനന്തപുരം: കള്ളവോട്ട് നടന്നതായി സ്ഥിരീകരിച്ച മൂന്നു ബൂത്തുകളില്‍ കൂടി റീപോളിംഗ് നടത്താന്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍ തീരുമാനിച്ചു. കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ ധര്‍മ്മടത്തെ 52, 53 ബൂത്തുകളിലും കാസര്‍കോട് തൃക്കരിപ്പൂരിലെ 48ാം നമ്പര്‍ ബൂത്തിലുമാണ് റീപോളിംഗ് പ്രഖ്യാപിച്ചത്.

ഇതോടെ ഏഴ് ബൂത്തുകളില്‍ മെയ് 19ന് ഞായറാഴ്ച വീണ്ടും വോട്ടെടുപ്പ് നടക്കും. കല്യാശ്ശേരി പിലാത്തറയിലെ ബൂത്ത് നമ്പര്‍ 19, പുതിയങ്ങാടി ജുമാഅത്ത് എച്ച് എസിലെ 69, 70 ബൂത്തുകള്‍, കണ്ണൂര്‍ തളിപ്പറമ്പ് പാമ്പുരുത്തി മാപ്പിള എ യു പി എസിലെ ബൂത്ത് നമ്പര്‍ 166 എന്നിവിടങ്ങളില്‍ നേരത്തെ റീപോളിംഗിന് ഉത്തരവിട്ടിരുന്നു. ഏപ്രില്‍ 23ന് ഈ ബൂത്തുകളില്‍ നടന്ന തിരഞ്ഞെടുപ്പുകള്‍ റദ്ദാക്കിയിട്ടുണ്ട്.

രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറു വരെയാണ് പോളിംഗ്. റീപോളിംഗില്‍ വോട്ടര്‍മാരുടെ ഇടതു കൈയിലെ നടുവിരലിലാണ് മഷി പുരട്ടുക.സംസ്ഥാനത്ത് കള്ളവോട്ടിന്റെ പേരില്‍ റീപോളിംഗ് നടക്കുന്നത് ഇതാദ്യമാണ്.

Latest