Connect with us

National

മോദിയെക്കാള്‍ അമിതാഭ് ബച്ചന്‍ പ്രധാനമന്ത്രിയാകുന്നതായിരുന്നു നല്ലതെന്ന് പ്രിയങ്ക

Published

|

Last Updated

മിര്‍സാപൂര്‍/യു പി: നരേന്ദ്ര മോദിയെക്കാള്‍ നടന്‍ അമിതാഭ് ബച്ചന്‍ പ്രധാന മന്ത്രിയാകുന്നതായിരുന്നു നല്ലതെന്ന പരാമര്‍ശവുമായി കിഴക്കന്‍ യു പിയുടെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. “ലോകത്തെ ഏറ്റവും വലിയ അഭിനേതാവിനെയാണ് നിങ്ങള്‍ പ്രധാന മന്ത്രിയായി തിരഞ്ഞെടുത്തത്. ഇതിലും ഭേദം അമിതാഭ് ബച്ചനെ തിരഞ്ഞെടുക്കുന്നതായിരുന്നു.”- ഉത്തര്‍ പ്രദേശിലെ മിര്‍സാപൂരില്‍ തിരഞ്ഞെടുപ്പു റാലിയില്‍ പ്രസംഗിക്കവെ പ്രിയങ്ക പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഏഴാമത്തെതും അവസാനത്തേതുമായ ഘട്ടത്തിന്റെ പ്രചാരണം ഇന്ന് വൈകീട്ട് അവസാനിക്കിരിക്കെ കോണ്‍ഗ്രസും ബി ജെ പിയും തമ്മിലുള്ള വാക്‌പോര് അതിന്റെ പാരമ്യത്തിലെത്തിയിരിക്കുകയാണ്. പ്രധാന മന്ത്രിയെന്ന നിലയില്‍ മോദിയുടെ കാലം കഴിഞ്ഞിരിക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വ്യാഴാഴ്ച പ്രസ്താവിച്ചിരുന്നു. എന്‍ ഡി എ വന്‍ ഭൂരിപക്ഷത്തിലേക്കു നീങ്ങുകയാണെന്നും പരാജയത്തെ അഭിമുഖീകരിക്കുന്ന കോണ്‍ഗ്രസ് മുടന്തന്‍ ന്യായങ്ങളും ഒഴിവുകഴിവുകളും പറയുകയാണെന്നും എന്‍ ഡി എ അഭിപ്രായപ്പെട്ടതിനിടയിലാണ് രാഹുല്‍ പ്രസ്താവനയുമായി രംഗത്തെത്തിയത്.

മെയ് 19 ന് നടക്കുന്ന ഏഴാം ഘട്ടത്തില്‍ പശ്ചിമ ബംഗാള്‍, ബീഹാര്‍, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ചണ്ഡീഗഢ്, മധ്യപ്രദേശ്, ഢാര്‍ഖണ്ഡ് എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.

---- facebook comment plugin here -----

Latest