Connect with us

Kozhikode

മർകസ് നോളജ് സിറ്റിയിൽ പെൺകുട്ടികൾക്ക് ശരീഅ പഠനം: അപേക്ഷ ക്ഷണിച്ചു

Published

|

Last Updated

മർകസ് നോളജ് സിറ്റി: മർകസ് നോളജ് സിറ്റിയിൽ പ്രവർത്തിക്കുന്ന മർകസ് ശരീഅ സിറ്റിക്കു കീഴിൽ പെൺകുട്ടികൾക്ക് നൂതന ശരിഅ പഠന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ് എസ് എൽ സി കഴിഞ്ഞ വിദ്യാർഥിനികൾക്ക് സമഗ്രമായ ഇസ്‌ലാമിക ജ്ഞാനവും പ്ലസ് ടു ഡിഗ്രി പഠനവും നൽകുന്ന പഞ്ചവത്സര ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ ശരീഅ: ആൻഡ് ലൈഫ് സയൻസ് , പ്ലസ് ടു പൂർത്തിയാക്കിയവർക്കുള്ള ത്രിവത്സര കോഴ്‌സായ ബാച്ചിലർ പ്രോഗ്രാം ഇൻ ശരീഅ ആൻഡ് ഹ്യുമൻ സയൻസ് എന്നീ രണ്ട് കോഴ്‌സുകളിലേക്കാണ് പ്രവേശനം.

ആദ്യ കോഴ്‌സിൽ ആഴമുള്ള ഡിഗ്രി തലം വരെയുള്ള ശരീഅ പഠനത്തോടൊപ്പം പ്ലസ് ടു ഹ്യുമാനിറ്റീസ്, അംഗീകൃത യൂനിവേഴ്‌സിറ്റി ഡിഗ്രി എന്നിവ നൽകുന്ന വിധമാണ് സംവിധാനിച്ചിരിക്കുന്നത്. രണ്ടാം കോഴ്‌സിൽ ഡിഗ്രി പഠനവും ഇസ്‌ലാമിക ശരീഅ പഠനവും ലഭ്യമാക്കും. അറബി, ഉറുദു, ഇംഗ്ലീഷ് ഭാഷാ പരിശീലനം, ലേഖനങ്ങളും പുസ്തകങ്ങളുമെഴുതുവാനുള്ള പ്രത്യേക കോച്ചിംഗ്, കുടുംബ ക്ലാസ്സുകൾക്കും കുടുംബത്തിനും നേതൃത്വം നൽകാനുള്ള നേതൃപാടവം, സ്ത്രീജന്യ കൈത്തൊഴിലുകൾ, കമ്പ്യൂട്ടറും മറ്റു ഡിസൈൻ വർക്കുകളും പരിശീലന പരിപാടികളും കോഴ്‌സിന്റെ ഭാഗമാണ്. കോഴ്‌സ് കഴിയുന്ന പെൺകുട്ടി പള്ളി ദർസുകളിൽ മുഖ്തസ്വർ വരെ ഓതുന്ന ഏകദേശം കിതാബുകൾക്കൊപ്പം ഡിഗ്രി കൂടി കഴിഞ്ഞിരിക്കും.നോളജ് സിറ്റിയിലെ ശരീഅ സിറ്റിയാണ് കോഴ്‌സുകൾക്ക് അക്കാദമിക നേതൃത്വം നൽകുന്നത്. നോളജ് സിറ്റിയിലെ ക്വീൻസ് ലാൻഡിൽ വിശാലമായ ഹോസ്റ്റൽ സൗകര്യവും ലഭ്യമാണ്.

ഈ വർഷത്തെ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥിനികൾക്കാണ് പ്രവേശനം. കോഴ്‌സ് പൂർത്തിയാക്കുന്ന വിദ്യാർഥിനികൾക്ക് ആലിമ ബിരുദം ലഭ്യമായിരിക്കും. ഈമാസം 22 നാണ് ഇന്റർവ്യൂ. വിശദവിവരങ്ങൾക്ക് ബന്ധപ്പെടാം: 90202 29941, 97473 24228.

Latest