Connect with us

National

പശുവിനെ രക്ഷിക്കാന്‍ ശ്രമിച്ചു; മോഹന്‍ ഭാഗവതിന്റെ അകമ്പടി വാഹനം മറിഞ്ഞു

Published

|

Last Updated

ന്യൂഡല്‍ഹി: പശുവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ആര്‍ എസ് എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെ അകമ്പടി വാഹനം മറിഞ്ഞു. അപകടത്തില്‍ ഒരാള്‍ക്കു പരുക്കേറ്റു. സി ഐ എസ് എഫിന്റെ വാഹനമാണ് മറിഞ്ഞത്. പരുക്കേറ്റ സി ഐ എസ് എഫ് ജവാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മഹാരാഷ്ട്രയില്‍ ചന്ദ്രപൂര്‍-നാഗ്പൂര്‍ ദേശീയപാതയിലെ വറോറക്കു സമീപത്തായാണ് കഴിഞ്ഞ ദിവസം വൈകീട്ട് 5.15ഓടെ അപകടം നടന്നത്. റോഡിന്റെ നടുവില്‍ നിന്നിരുന്ന പശുവിനെ ഇടിക്കാതിരിക്കാനായി വെട്ടിച്ചപ്പോഴാണ് വാഹനം മറിഞ്ഞത്. അപകടത്തില്‍ പെടുന്ന സമയത്ത് വാഹനത്തില്‍ ആറു പേരുണ്ടായിരുന്നു.