Connect with us

Kerala

ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം

Published

|

Last Updated

തിരുവനന്തപുരം: എറണാകുളം- അങ്കമാലി, തൃശൂർ-വടക്കാഞ്ചേരി സെക്്ഷനുകൾക്കിടയിൽ റെയിൽപ്പാത നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ ഇതുവഴിയുള്ള ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണങ്ങളേർപ്പെടുത്തി.

എറണാകുളം- ഗുരുവായൂർ പാസഞ്ചറും ഗുരുവായൂർ- എറണാകുളം പാസഞ്ചറും ഈ മാസം 18 മുതൽ 20 വരെയുള്ള സർവീസുകൾ റദ്ദാക്കി. കോയമ്പത്തൂർ- തൃശൂർ പാസഞ്ചർ, തൃശൂർ- കണ്ണൂർ പാസഞ്ചർ എന്നിവ തൃശൂരിനും ഷൊർണൂരിനുമിടയിൽ സർവീസ് നടത്തില്ല. ചെന്നൈ എഗ്്മോർ – ഗുരുവായൂർ എക്‌സ്പ്രസ്സ് 18 മുതൽ 22 വരെ എറണാകുളം ജംഗ്ഷനിൽ രണ്ട് മണിക്കൂർ നിർത്തിയിടും. കൊച്ചുവേളി- ലോക്മാന്യ തിലക് ടെർമിനസ് ദ്വൈവാര സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ്സ് ഒല്ലൂർ/തൃശൂർ സ്റ്റേഷനുകളിലായി 40 മിനുട്ട് നിർത്തിയിടും.

എറണാകുളം- പൂനെ എക്‌സ്പ്രസ് ഈ മാസം 21 നും തിരുവനന്തപുരം സെൻട്രൽ- ഹസ്രത് നിസാമുദ്ദീൻ സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസ് 22നും തൃശൂർ/ഒല്ലൂർ സ്റ്റേഷനുകളിൽ 40 മിനുട്ട് നിർത്തിയിടും.