Connect with us

Kozhikode

എസ് വൈ എസ് സാന്ത്വനം റിലീഫ് ഡേ ഇന്ന്

Published

|

Last Updated

എസ് വൈ എസ് സാന്ത്വനം റിലീഫ് ഡേ ഫണ്ട് സമാഹരണ ഉദ്ഘാടനം സമസ്ത
കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് റഈസുൽ ഉലമ ഇ സുലൈമാൻ മുസ്‌ലിയാർ നിർവഹിക്കുന്നു

കോഴിക്കോട്: എസ് വൈ എസ് സാന്ത്വനം സംസ്ഥാന വ്യാപകമായും വിദേശ രാജ്യങ്ങളിലും ഇന്ന് റിലീഫ് ഡേയായി ആചരിക്കുന്നു. സാന്ത്വനം സന്നദ്ധ സേവകരും പ്രസ്ഥാന നേതാക്കളും വീടുകൾ, പള്ളികൾ, കവലകൾ കേന്ദ്രീകരിച്ച് ഫണ്ട് സമാഹരിക്കും.

ആയിരങ്ങൾക്ക് സമാശ്വാസമേകാൻ വരുന്ന ഒരു വർഷത്തെ പ്രവർത്തനങ്ങൾക്ക് വേണ്ട ധന സമാഹരമാണ് ഇന്ന് നടക്കുക. നിർധനർക്ക് ദാറുൽഖൈർ ഭവന പദ്ധതി, തിരുവനന്തപുരം ആർ സി സി കേന്ദ്രീകരിച്ചുള്ള സാന്ത്വന കേന്ദ്രത്തിന്റെ നടത്തിപ്പ്, മെഡിക്കൽ കാർഡ്, സാന്ത്വന കേന്ദ്രങ്ങൾ, ആശുപത്രികൾ കേന്ദ്രീകരിച്ച് വളണ്ടിയർ സേവനം, ഭക്ഷണ വിതരണം, കുടിവെള്ള പദ്ധതികൾ, പ്രകൃതി ദുരന്തങ്ങളിലും മറ്റും അത്യാഹിതത്തിന് ഇരയാകുന്നവർക്കുള്ള അടിയന്തര സഹായങ്ങൾ തുടങ്ങിയവക്ക് കോടികളാണ് എസ് വൈ എസ് ഓരോ വർഷവും വകയിരുത്തുന്നത്.

ഫണ്ട് സമാഹരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് റഈസുൽ ഉലമ ഇ സുലൈമാൻ മുസ്‌ലിയാർ നിർവഹിച്ചു. റിലീഫ് ഡേ വൻവിജയമാക്കാൻ ഇ സുലൈമാൻ മുസ്‌ലിയാർ, കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, സയ്യിദ് അലി ബാഫഖി, സയ്യിദ് ഇബ്‌റാഹിം ഖലീലുൽ ബുഖാരി, സയ്യിദ് ത്വാഹാ സഖാഫി, കെ കെ അഹ്‌മദ് കുട്ടി മുസ്‌ലിയാർ, സി കെ റാഷിദ് ബുഖാരി അഭ്യർഥിച്ചു.

Latest