Connect with us

Kerala

പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട്: പഞ്ചാബില്‍ തിരഞ്ഞെടുപ്പു ഡ്യൂട്ടിക്കു പോയ നാലു പോലീസുകാരെ തിരിച്ചുവിളിച്ചു

Published

|

Last Updated

തിരുവനന്തപുരം: പഞ്ചാബില്‍ തിരഞ്ഞെടുപ്പു ഡ്യൂട്ടിക്കു പോയ കേരളപോലീസിലെ നാലുപേരെ എ പി ബറ്റാലിയന്‍ ഡി ഐ ജിയുടെ നിര്‍ദേശ പ്രകാരം തിരിച്ചുവിളിച്ചു. പോസ്റ്റല്‍ ബാലറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ടാണ് നടപടി.

ഐ ആര്‍ ബറ്റാലിയനിലെ അംഗങ്ങളായ മണിക്കുട്ടന്‍, അരുണ്‍ മോഹന്‍, രതീഷ്, രാജേഷ് കുമാര്‍ എന്നിവരെയാണ് തിരിച്ചുവിളിച്ചത്. നിലവില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നേരിടുന്ന ഇവരെ പ്രാഥമിക നടപടി എന്ന നിലയിലാണ് തിരിച്ചുവിളിച്ചത്. സംഭവത്തില്‍ ഒരു പോലീസുകാരനെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

Latest