Connect with us

Kerala

പാര്‍ട്ടി ചെയര്‍മാന്‍ തിരഞ്ഞെടുപ്പിനെതിരെ ഒരു വിഭാഗം കോടതിയെ സമീപിച്ചത് ദുരൂഹം: പി ജെ ജോസഫ്

Published

|

Last Updated

കോട്ടയം: കേരള കോണ്‍ഗ്രസ് (എം)ന്റെ ചെയര്‍മാന്‍ തിരഞ്ഞെടുപ്പിനെതിരെ ഒരു വിഭാഗം കോടതിയെ സമീപിച്ചത് ദുരൂഹമാണെന്ന് താത്കാലിക ചെയര്‍മാന്‍ പി ജെ ജോസഫ് പറഞ്ഞു. തിരഞ്ഞെടുപ്പിനെ ചിലര്‍ ഭയപ്പെടുന്നുണ്ടെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്.
പാര്‍ട്ടി ചെയര്‍മാന്‍, നേതൃസ്ഥാന പദവികള്‍ ഒരുമിച്ചു വഹിക്കില്ലെന്നും ഇതു സംബന്ധിച്ച് പാര്‍ട്ടി തീരുമാനം എടുക്കുമെന്നും ജോസഫ് പറഞ്ഞു. പാര്‍ട്ടിയിലെ എല്ലാം പ്രശ്‌നങ്ങളും ഉടന്‍ പരിഹരിക്കും. കോടതിയെ സമീപിച്ച കൊല്ലം ജില്ലാ ജനറല്‍ സെക്രട്ടറി മനോജിന്റെ പാര്‍ട്ടി അംഗത്വം റദ്ദാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

അന്തരിച്ച മുന്‍ ചെയര്‍മാന്‍ കെ എം മാണിയുടെ അനുസ്മരണത്തിന്റെ മറവില്‍ പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കാന്‍ നീക്കം നടക്കുകയാണെന്നും ഇതു തടയണമെന്നും ആവശ്യപ്പെട്ടാണ് മനോജ് ഹരജി നല്‍കിയത്. പാര്‍ട്ടിയുടെ ബൈലോ അനുസരിച്ചല്ല തിരഞ്ഞെടുപ്പു നടത്തുന്നതെന്നും ഹരജിയില്‍ ആരോപിച്ചിരുന്നു. ഇതോടെ തിരുവനന്തപുരത്ത് നടക്കുന്ന മാണി അനുസ്മരണത്തിനിടെ പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കരുതെന്ന നിര്‍ദേശം കോടതി പുറപ്പെടുവിക്കുകയും ചെയ്തു.