Connect with us

National

മുംബൈയിലെ ഡാന്‍സ് ബാറില്‍ റെയ്ഡ്; കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പടെ 15 പേര്‍ അറസ്റ്റില്‍

Published

|

Last Updated

മുംബൈ: ദക്ഷിണ മുംബൈയില്‍ കൊളാബയിലെ ഡാന്‍സ് ബാറില്‍ പോലീസ് നടത്തിയ റെയ്ഡില്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ സീനിയര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പടെ 15 പേരെ അറസ്റ്റ് ചെയ്തു. ബുധനാഴ്ച ഉച്ചക്ക് 12.30ഓടെയാണ് ദക്ഷിണ മേഖലാ അഡീഷണല്‍ പോലീസ് കമ്മീഷണര്‍ നിയോഗിച്ച പോലീസ് സംഘം ഇവിടുത്തെ പ്ലാറ്റിനം ബാര്‍ ആന്‍ഡ് റെസ്റ്റോറന്റില്‍ റെയ്ഡ് നടത്തിയത്.

ഹോട്ടല്‍ മാനേജ്‌മെന്റിലെ ഒമ്പത് അംഗങ്ങളും ബ്രിഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ സീനിയര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പടെ ആറ് ഉപഭോക്താക്കളുമാണ് അറസ്റ്റിലായതെന്ന് ഒരു പോലീസ് വക്താവ് പറഞ്ഞു. ഐ പി സിയിലെയും മഹാരാഷ്ട്ര ഹോട്ടല്‍സ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിലെയും വിവിധ വകുപ്പുകള്‍ പ്രകാരമാണ് നടപടി സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. കോടതിയില്‍ ഹാജരാക്കിയ പ്രതികള്‍ക്ക് ജാമ്യം നല്‍കി.

Latest