Connect with us

National

കമല്‍ ഹാസനെതിരെ ചെരിപ്പേറ്; ബി ജെ പിക്കാര്‍ക്കെതിരെ കേസ്

Published

|

Last Updated

ചെന്നൈ: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കമല്‍ഹാസനെതിരെ ചേരുപ്പേറ്. ബുധനാഴ്ച വൈകിട്ട് മധുര നിയോജക മണ്ഡലത്തിലെ തിരുപ്പുരകുന്ദ്രത്തില്‍ പ്രചരണം നടത്തുന്നതിനിടയിലാണ് ആക്രമണം. കമല്‍ഹാസന്‍ പ്രസംഗിച്ച്‌കൊണ്ടിരിക്കെ ഇവര്‍ സ്റ്റേജിലേക്ക് ചെരുപ്പുകള്‍ എറിയുകയായിരുന്നു. എന്നാല്‍ ചെരുപ്പേറ് താരത്തിന് കൊണ്ടില്ല. സംഭവത്തില്‍ ബി ജെ പി, ഹനുമാന്‍ സേന സംഘടനകളില്‍പ്പെട്ട 11 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.

ഗാന്ധിജിയെ കൊന്ന ഹിന്ദുവായ ഗോഡ്‌സേയാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദിയെന്ന് മൂന്ന് ദിവസം മുമ്പ് കമല്‍ ഹാസന്‍ പ്രസ്താവന നടത്തിയിരുന്നു. അരവാക്കുറിശ്ശിയിലെ പ്രചരണത്തിനിടെയായിരുന്നു പ്രസ്താവന. ഇത് വലിയ വിവാദമായകുകയും ബി ജെ പി അടക്കമുള്ള സംഘടനകള്‍ കമലിന് എതിരെ രംഗത്തുവരുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇന്നലെ ചെരുപ്പേറ് ഉണ്ടായത്.

Latest