Connect with us

Kerala

പെരിയ ഇരട്ടക്കൊല: ഒരാള്‍ കൂടി അറസ്റ്റില്‍

Published

|

Last Updated

കാസര്‍കോട്: പെരിയ കല്ല്യോട്ട് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപേഷിനെയും വെട്ടിക്കൊന്ന കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍. കേസിലെ എട്ടാം പ്രതി സുബീഷാണ് പിടിയിലായത്.

കൊലപതാകത്തിന് ശേഷം ഷാര്‍ജയിലേക്ക് കടന്ന സുബീഷ് തിരിച്ചെത്തിയ വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടോടെ മംഗലാപുരം വിമാനത്താവളത്തില്‍ വെച്ചാണ് പിടിയിലായത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ആളാണ് സബീഷെന്നാണ് അന്വേഷണ സംഘം പറയുന്നത്.
അതിനിടെ കേസില്‍ നേരത്തെ അറസ്റ്റിലായ സി പി എം ഉദുമ ഏരിയ സെക്രട്ടറി കെ എം മണികണ്ഠന്‍, പെരിയ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ബാലകൃഷ്ണന്‍ എന്നിവര്‍ക്ക് കഴിഞ്ഞ ദിവസം ഹോസ്ദുര്‍ഗ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു.

 

Latest