Connect with us

National

പുല്‍വാമയില്‍ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു, ഒരു സൈനികന്‌ വീരമൃത്യു

Published

|

Last Updated

ശ്രീനഗര്‍: ജമ്മൂ കശ്മീരിലെ പുല്‍വാമയിലെ ദാലിപോര മേഖലയില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റമുട്ടല്‍. മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ഒരു സൈനികന് ഏറ്റുമുട്ടലിനിടെ വീരമൃത്യു. വെടിവെപ്പില്‍ രണ്ട് സൈനികര്‍ക്കും ഒരു നാട്ടുകാരനും പരുക്കേറ്റിട്ടുണ്ട്. ഇവരെ തൊട്ടടുത്ത ആശുപത്രിയിലേക്ക് മാറ്റി.

ഇന്ന് പുലര്‍ച്ചയോടെയാണ് പ്രദേശത്ത് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സൈന്യം തിരച്ചില്‍ നടത്തുകയായിരുന്നു. ഒരു വീട്ടില്‍ നടത്തിയ തിരച്ചിലിനിടെ വെടിയുതിര്‍ത്ത ഭീകരര്‍ക്ക് നേരെ സൈന്യം തിരിച്ചടിക്കുകയായിരുന്നു. സ്ഥലത്തെ നാട്ടുകാരെ കവചമാക്കിയായിരുന്നു ഭീകരരുടെ വെടിവെപ്പ്. ആറ് മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് മൂന്ന് പേരെയും സൈന്യം വധിച്ചത്. ഇതിനിടെ വെടിയേറ്റ ഒരു സൈനികനും മരണപ്പെടുകയായിരുന്നു.

പ്രദേശത്തെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താത്ക്കാലികമായി നിര്‍ത്തലാക്കി. പ്രദേശം സൈന്യത്തിന്റെ കനത്ത സുരക്ഷയിലാണ്.

 

Latest