Connect with us

Kerala

കുടുംബ വഴക്ക്: ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു

Published

|

Last Updated

തിരുവനന്തപുരം: കുടുംബവഴക്കിനെ തുടര്‍ന്ന് തിരുവനന്തപുരം കരകുളം മുല്ലശ്ശേരിയില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു. മുല്ലശ്ശേരി സ്വദേശിനിയായ സ്മിത (38) ആണ് മരിച്ചത്. ഭര്‍ത്താവ് സജീവ് കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വീട്ടിലെ കിടപ്പ് മുറിയില്‍വെച്ച് പുലര്‍ച്ചെ ഒരു മണിക്കായിരുന്നു സംഭവം. വീട്ടിലെ അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തി വച്ചാണ് സജീവ് കുമാര്‍ സ്മിതയെ വെട്ടിയത്. വിവരമറിഞ്ഞെത്തിയ നെടുമങ്ങാട് പോലീസ് സ്ഥലത്തെത്തി സജീവ് കുമാറിനെ കസ്റ്റഡിയിലെടുത്തു.

നേരത്തേയും ഇയാള്‍ വീട്ടില്‍ വന്ന് വഴക്കുണ്ടാക്കിയിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞു. ഇന്നലെ രാത്രിയും വീട്ടില്‍ വലിയ രീതിയില്‍ ബഹളം കേട്ടിരുന്നു. സജീവ് കുമാര്‍ ഭാര്യയുമായി ഉച്ചത്തില്‍ സംസാരിക്കുകയും ചീത്ത വിളിക്കുകയും ചെയ്തിരുന്നതായി അയല്‍വാസികള്‍ പറഞ്ഞു.

കസ്റ്റഡിയിലെടുത്ത പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യലിന് ശേഷം ഇന്ന് കോടതിയില്‍ ഹാജരാക്കും.