Connect with us

National

എയര്‍ ഇന്ത്യ കമാന്‍ഡര്‍ ലൈംഗികമായി അധിക്ഷേപിച്ചു; പരാതിയുമായി വനിതാ പൈലറ്റ്

Published

|

Last Updated

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ കമാന്‍ഡര്‍ ലൈംഗികമായി അധിക്ഷേപിച്ചതായി ആരോപിച്ച് വനിതാ പൈലറ്റ് എയര്‍ ഇന്ത്യ മാനേജ്‌മെന്റിന് പരാതി നല്‍കി. ഭര്‍ത്താവുമായുള്ള ലൈംഗിക ബന്ധത്തെ കുറിച്ച് അന്വേഷിച്ച കമാന്‍ഡര്‍ തന്നെ മുറിയിലേക്കു വിളിപ്പിച്ചതായും പരാതിയില്‍ പറയുന്നു. പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.

പരിശീലനത്തിന്റെ ഭാഗമായി ഹൈദരാബാദിലേക്കു പോയപ്പോഴാണ് പരാതിക്ക് അടിസ്ഥാനമായ സംഭവമുണ്ടായതെന്ന് വനിതാ പൈലറ്റ് പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. പരിശീലനവുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ പറയാനുണ്ടെന്ന്‌ പറഞ്ഞ് മുറിയിലേക്കു വിളിപ്പിച്ച കമാന്‍ഡര്‍ അത്താഴം വാഗ്ദാനം ചെയ്യുകയും അത്താഴം കഴിച്ചുകൊണ്ടിരിക്കെ അധിക്ഷേപകരമായി സംസാരിക്കുകയുമായിരുന്നു.

അശ്ലീല പരാമര്‍ശങ്ങളായിരുന്നു കൂടുതലായി നടത്തിയത്. ശേഷം കമാന്‍ഡറുടെ മുറിയിലേക്കു വരണമെന്ന ആവശ്യത്തോട് പ്രതികരിക്കാതിരുന്നതോടെ തന്റെ മുറിയിലേക്കു വരുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതിയിലുണ്ട്.

Latest