Connect with us

National

കോണ്‍ഗ്രസിനു വോട്ടു ചെയ്തു; അര്‍ധ സഹോദരനു നേരെ ബി ജെ പി പ്രവര്‍ത്തകന്‍ വെടിയുതിര്‍ത്തു

Published

|

Last Updated

ചണ്ഡീഗഢ്: കോണ്‍ഗ്രസിനു വോട്ട് ചെയ്ത അര്‍ധ സഹോദരനു നേരെ ബി ജെ പി പ്രവര്‍ത്തകന്‍ വെടിയുതിര്‍ത്തു. ഹരിയാനയില്‍ ചണ്ഡീഗഢിലെ സൈലാന ഗ്രാമത്തിലാണ് സംഭവം. മെയ് 12നു നടന്ന വോട്ടെടുപ്പിനിടെ ബി ജെ പി, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം നടന്നിരുന്നു. ഇതിനു പിന്നാലെ വോട്ടു ചെയ്‌തെത്തിയ ബി ജെ പി അനുകൂലിയായ ധര്‍മേന്ദര്‍ തന്റെ അര്‍ധ സഹോദരന്‍ രാജക്കു നേരെ വെടിവെക്കുകയായിരുന്നു. വെടിവെപ്പില്‍ രാജയുടെ മാതാവിനും പരുക്കേറ്റു. ബി ജെ പി സ്ഥാനാര്‍ഥിക്കു വോട്ടു ചെയ്യണമെന്ന് ധര്‍മേന്ദര്‍ ആവശ്യപ്പെട്ടെങ്കിലും രാജ വിസമ്മതിക്കുകയായിരുന്നുവെന്ന് പറയുന്നു.

സംഭവമറിഞ്ഞ് തങ്ങള്‍ സ്ഥലത്തെത്തിയപ്പോഴേക്കും പ്രതി രക്ഷപ്പെട്ടതായി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ (എസ് എച്ച് ഒ) രമേഷ് കുമാര്‍ പറഞ്ഞു. ലൈസന്‍സില്ലാത്ത തോക്ക് ഉപയോഗിച്ചാണ് വെടിവെച്ചതെന്നും രാജയുടെ പരാതിയില്‍ ധര്‍മേന്ദറിനെതിരെ കേസെടുത്തതായും അദ്ദേഹം വെളിപ്പെടുത്തി.