Connect with us

Kerala

ഫലത്തില്‍ ആശങ്കയുണ്ടെന്ന വാര്‍ത്ത അടിസ്ഥാന രഹിതം; തൃശൂരില്‍ നല്ല ഭൂരിപക്ഷത്തോടെ ജയിക്കുമെന്ന് പ്രതാപന്‍

Published

|

Last Updated

തൃശൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ 25000 വോട്ടില്‍ കുറയാത്ത ഭൂരിപക്ഷത്തിനു വിജയിക്കുമെന്ന് യു ഡി എഫ് സ്ഥാനാര്‍ഥി ടി എന്‍ പ്രതാപന്‍. വിജയ സാധ്യത സംബന്ധിച്ച് താന്‍ കെ പി സി സിയുടെ വിലയിരുത്തല്‍ യോഗത്തില്‍ ആശങ്ക പ്രകടിപ്പിച്ചതായുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് അദ്ദേഹം പറഞ്ഞു. യാതൊരു ആശങ്കയുമില്ല. നല്ല ഭൂരിപക്ഷത്തോടെയുള്ള വിജയം സുനിശ്ചിതമാണ്. എല്ലാ മത വിഭാഗങ്ങളുടെയും വോട്ട് ലഭിച്ചിട്ടുണ്ട്. ബി ജെ പി തൃശൂരില്‍ മൂന്നാമതു തന്നെയാകും- പ്രതാപന്‍ വ്യക്തമാക്കി.

മണ്ഡലത്തില്‍ സുരേഷ് ഗോപിയുടെ സ്ഥാനാര്‍ഥിത്വം തിരിച്ചടിയായിട്ടുണ്ടെന്ന് കെ പി സി സി യോഗത്തില്‍ പറഞ്ഞ പ്രതാപന്‍ ഫലത്തില്‍ ആശങ്ക പ്രകടിപ്പിച്ചുവെന്നായിരുന്നു വാര്‍ത്തകള്‍.

Latest