Connect with us

Ongoing News

വാട്സ്ആപ്പിന് ഹാക്കർ ഭീതി; ആപ്പ് അപ്ഡേറ്റ് ചെയ്യാൻ നിർദേശം

Published

|

Last Updated

ന്യൂയോർക്ക്: ജനപ്രിയ മൊബൈൽ സോഷ്യൽ മീഡിയ ആപ്പായ വാട്‌സ്ആപ്പിന് നേരെ ഹാക്കർമാരുടെ ആക്രമണം. വാട്‌സ്ആപ്പിലെ പിഴവ് മുതലെടുത്ത് ഹാക്കർമാർ ചാര സോഫ്റ്റ്‌വേറുകൾ ഫോണുകളിലേക്ക് കടത്തിവിട്ടുവെന്നും എത്രയും വേഗം ഉപയോക്താക്കൾ ആപ്പ് അപ്‌ഡേറ്റ് ചെയ്യണമെന്നും ഔദ്യോഗിക വക്താക്കൾ അറിയിച്ചു. വാട്‌സ്ആപ്പ് വോയ്‌സ് കോൾ ഉപയോഗിച്ച് മിസ്ഡ് കോൾ വഴിയാണ് ഫോണിലേക്ക് ഹാക്കർമാർ പ്രവേശിക്കുന്നത്.

ഇസ്‌റാഈൽ ഡെവലപ്പ് ചെയ്ത സർവൈലൻസാണ് ഹാക്കർമാർ ഇൻസ്റ്റാൾ ചെയ്യുന്നത്. ഇത് മൂലം രഹസ്യവിവരങ്ങൾ ശേഖരിക്കാൻ കഴിയുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. അതേസമയം പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചെന്നും ഈ മാസം പത്തിന് തന്നെ സെർവറിലെ തകരാർ കണ്ടെത്തിയെന്നും വാട്‌സ്ആപ്പ് വക്താക്കൾ അറിയിച്ചു. തകരാറുകൾ പരിഹരിച്ച ആൻഡ്രോയിഡ്, ഐ ഒ എസ് ആപ്പുകൾ നിലവിൽ വന്നിട്ടുണ്ടെന്നും ഉപയോക്താക്കൾ ആപ് അപ്‌ഡേറ്റ് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

Latest