Connect with us

National

തിരഞ്ഞെടുപ്പ് സര്‍വേ; മൂന്ന് മാധ്യമ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

Published

|

Last Updated

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കെ തിരഞ്ഞെടുപ്പ് ഫലം പ്രവചിക്കുന്ന സര്‍വേ നടത്തിയതിന് മൂന്ന് മാധ്യമസ്ഥാപനങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ഐഎന്‍എസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഇക്കണോമിക് ടൈംസ്, സ്വരാജ് മാസ്സ് മീഡിയ എന്നീ സ്ഥാപനങ്ങള്‍ക്കാണ് നോട്ടീസ് നല്‍കിയത്. ജനപ്രാതിനിധ്യ നിയമം ലംഘിച്ച് സര്‍വേ നടത്തിയതിനാണ് നടപടി. സ്ഥാപനങ്ങള്‍ 48 മണിക്കൂറിനുള്ളില്‍ മറുപടി നല്‍കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.

ജനപ്രാതിനിധ്യ നിയമത്തിലെ 126 എ വകുപ്പനുസരിച്ച് തിരഞ്ഞെടുപ്പ് ആരംഭിച്ച ദിനം മുതല്‍ എല്ലാ സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് അവസാനിക്കുന്നത് വരെയുള്ള സമയപരിധിയില്‍ അഭിപ്രായ സര്‍വേകളും എക്‌സിറ്റ് പോളുകളും പ്രസിദ്ധീകരിക്കാന്‍ പാടില്ല. ഇത് ലംഘിച്ച് സര്‍വേ ഫലങ്ങള്‍ പുറത്തുവിട്ടതാണ് മാധ്യമങ്ങള്‍ക്ക് നോട്ടീസ് നല്‍കാന്‍ കാരണം. മെയ് 19ന് ലോക്‌സഭാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായ ശേഷം മാത്രമേ എക്‌സിറ്റ്‌പോളുകള്‍ പ്രസിദ്ധീകരിക്കാന്‍ സാധിക്കുകയുള്ളൂ.