Connect with us

National

ഗോഡ്‌സയെക്കുറിച്ചുള്ള പരാമര്‍ശം: കമല്‍ഹാസനെതിരെ കേസെടുത്തു

Published

|

Last Updated

ചെന്നൈ: ഗോഡ്‌സെയെ കുറിച്ചുള്ള പരാമര്‍ശത്തില്‍ മക്കള്‍ നീതി മയ്യം അധ്യക്ഷന്‍ കമല്‍ ഹാസനെതിരെ ക്രിമിനല്‍ കേസ്. അരുവാക്കുറിച്ചി പോലീസാണ് കമല്‍ഹാസനെതിരെ ക്രിമിനല്‍ കേസെടുത്തത്. വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിച്ചു, മതവികാരം വ്രണപ്പെടുത്തി എന്നി കുറ്റങ്ങളാണ് നടന് മേല്‍ ചുമത്തിയിരിക്കുന്നത്.

മെയ് 12ന് ചെന്നൈയില്‍ നടന്ന പാര്‍ട്ടി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് “സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ഒരു ഹിന്ദുവാണ്, അയാളുടെ പേര് നാഥുറാം ഗോഡ്‌സേ എന്നാണ്” എന്ന് കമല്‍ ഹാസന്‍ പറഞ്ഞത്.

Latest