Connect with us

Gulf

ദുബൈയില്‍ വന്‍ മയക്കുമരുന്ന് വേട്ട; പിടികൂടിയത് 365 കിലോ ശേഖരം

Published

|

Last Updated

ദുബൈ: ദുബൈ പോലീസ് നടത്തിയ റെയ്ഡില്‍ 365 കിലോ മയക്കുമരുന്ന് പിടികൂടി. വിപണിയില്‍ 27.8 കോടി ദിര്‍ഹം വിലമതിക്കുന്ന മയക്കുമരുന്ന് വേട്ടയാണ് നടത്തിയതെന്ന് പോലീസ് പറഞ്ഞു. കടല്‍ മാര്‍ഗം വാഹനങ്ങളുടെ സ്‌പൈര്‍ പാര്‍ട്‌സുകള്‍ കയറ്റി വരികയായിരുന്ന കപ്പലിലാണ് ഒളിപ്പിച്ച നിലയില്‍ മയക്കുമരുന്നുകള്‍ കണ്ടെത്തിയത്.

വിദഗ്ധ അന്വേഷണത്തില്‍ 16 ഏഷ്യന്‍ രാജ്യക്കാരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 268 കിലോ ഹെറോയിന്‍, 9.6 കിലോ ക്രിസ്റ്റല്‍ മേത്, ഒരു കിലോ ഹഷീഷ് എന്നിവയാണ് പിടിച്ചെടുത്ത ശേഖരത്തില്‍ ഉണ്ടായിരുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. വിദേശങ്ങളില്‍ നിന്ന് രാജ്യത്തേക്ക് മയക്കുമരുന്ന് കയറ്റി അയക്കുന്ന സംഘത്തെ കുറിച്ചും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അതാരാഷ്ട്ര അന്വേഷണ ഏജന്‍സികളുമായി സഹകരിച്ചു കുറ്റവാളികളെ പിടികൂടുന്നതിനുള്ള നടപടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് ദുബൈ പോലീസ് മേധാവി മേജര്‍ ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മര്‍റി അറിയിച്ചു.

Latest