Connect with us

Kozhikode

മർകസ് റമസാൻ ആത്മീയ സമ്മേളനം 29ന്; കാന്തപുരം നേതൃത്വം നൽകും

Published

|

Last Updated

കോഴിക്കോട്: വിശുദ്ധ റമസാനിലെ ഇരുപത്തിയഞ്ചാം രാവിൽ സംഘടിപ്പിക്കുന്ന മർകസ് റമസാൻ ആത്മീയ സമ്മേളനം ഈ മാസം 29ന് ഉച്ചക്ക് ഒന്ന് മുതൽ രാത്രി ഒന്ന് വരെ മർകസിൽ പ്രത്യേകം തയാറാക്കിയ വേദിയിൽ നടക്കും. മർകസ് ചാൻസലർ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ വാർഷിക റമസാൻ പ്രഭാഷണവും സമ്മേളനത്തിൽ നടക്കും.

ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി പതിനായിരങ്ങൾ സംബന്ധിക്കുന്ന ചടങ്ങാണ് മർകസ് റമസാൻ ആത്മീയ സമ്മേളനം. ദിക്‌റ്, തഹ്‌ലീൽ, തൗബ, പ്രാർത്ഥന, വിർദുലത്വീഫ് പാരായണം, ദൗറത്തുൽ ഖുർആൻ, അസ്മാഉൽ ബദ്ർ, മൗലിദ് പാരായണം, ആത്മീയ പ്രഭാഷണം, പ്രാർഥന എന്നിവ സമ്മേളനത്തിൽ നടക്കും. പതിനായിരങ്ങൾ സംബന്ധിക്കുന്ന സമൂഹ നോമ്പുതുറയും നടക്കും. മർകസിന്റെ സഹായികൾക്കു വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനയും കഴിഞ്ഞ ഒരു വർഷത്തിൽ മരണപ്പെട്ടവർക്ക് വേണ്ടിയുള്ള ഖത്തം ദുആയും സമ്മേളനത്തിൽ നടക്കും. കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ മുഴുനീള സാന്നിധ്യത്തിൽ നടക്കുന്ന മർകസ് ആത്മീയ സമ്മേളനം കേരളത്തിൽ റമസാൻ പരിപാടികളിൽ വേറിട്ട ചടങ്ങാണ്.

സയ്യിദ് അലി ബാഫഖി തങ്ങൾ, ഇ സുലൈമാൻ മുസ്‌ലിയാർ, സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി തങ്ങൾ, സയ്യിദ് ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി, പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ തുടങ്ങി പ്രമുഖരായ സാദാത്തീങ്ങളും പണ്ഡിതന്മാരും വിവിധ ചടങ്ങുകൾക്ക് നേതൃത്വം നൽകും.

റമസാൻ ആത്മീയ സമ്മേളനത്തിന്റെ വിപുലമായ ഒരുക്കങ്ങൾ ക്രമീകരിക്കുന്നതിന് ഭാഗമായി മർകസിൽ സംഘടിപ്പിച്ച സ്വാഗത സംഘം യോഗം ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. വിവിധ സംസ്ഥാനങ്ങളിൽ ആത്മീയ സമ്മേളനത്തിന്റെ ഭാഗമായി ഇഫ്ത്താറും റമസാൻ പഠന ക്യാമ്പുകളും സംഘടിപ്പിക്കുന്നുണ്ട്.

---- facebook comment plugin here -----

Latest