Connect with us

Kerala

തൃശൂരിലെ വിജയ സാധ്യതയില്‍ ആശങ്ക പ്രകടിപ്പിച്ച് പ്രതാപന്‍

Published

|

Last Updated

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫലത്തില്‍ ആശങ്ക പ്രകടിപ്പിച്ച് തൃശൂരിലെ യു ഡി എഫ് സ്ഥാനാര്‍ഥി ടി എന്‍ പ്രതാപന്‍. സുരേഷ് ഗോപിയുടെ സ്ഥാനാര്‍ഥിത്വം തിരിച്ചടിയായിട്ടുണ്ട്. യു ഡി എഫിന് ലഭിക്കേണ്ട ഹിന്ദു വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായിട്ടുണ്ട്. നെഗറ്റീവ് ഫലവും പ്രതീക്ഷിക്കാമെന്നും പ്രതാപന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് അവലോകനം ചെയ്യാന്‍ ചേര്‍ന്ന കെ പി സി സി നേതൃയോഗത്തിലാണ് പ്രതാപന്റെ തുറന്ന് പറച്ചില്‍.

ആര്‍ എസ് എസിന്റെ പ്രവര്‍ത്തനം ശക്തമായിരുന്നു. അടിയൊഴുക്കുകളും ശക്തമായിരുന്നുവെന്നും പ്രതാപന്‍ പറഞ്ഞു. യോഗത്തില്‍ പങ്കെടുത്ത മറ്റ് യു ഡി എഫ് നേതാക്കളെല്ലാം വിജയ പ്രതീക്ഷയാണ് പങ്കുവെച്ചതെന്നാണ് റിപ്പോര്‍ട്ട്.

 

Latest